x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ത്തി​ര​ക്കി​നി​ട​യി​ലും അ​മി​ത​വേ​ഗം; ലി​മി​റ്റ​ഡ്സ്റ്റോ​പ് ബ​സ് മ​റ്റൊ​രു ബ​സി​ൽ ഇ​ടി​ച്ചുക​യ​റി


Published: July 7, 2026 05:54 AM IST | Updated: July 7, 2026 08:01 PM IST

ഏ​​റ്റു​​മാ​​നൂ​​ർ: ന​​ഗ​​ര​​ത്തി​​ലെ വാ​​ഹ​​ന​​ത്തി​​ര​​ക്കി​​നി​​ട​​യി​​ലും അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ പാ​​യു​​ന്ന സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സു​​ക​​ൾ ജീ​​വ​​ന് ഭീ​​ഷ​​ണി​​യാ​​കു​​ന്നു. ഇ​​ന്ന​​ലെ ഏ​​റ്റു​​മാ​​നൂ​​ർ ടൗ​​ണി​​ൽ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ പാ​​ഞ്ഞെ​​ത്തി​​യ സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സ് മ​​റ്റൊ​​രു സ്വ​​കാ​​ര്യ ബ​​സി​​ൽ ഇ​​ടി​​ച്ചു​ക​​യ​​റി.

ഇ​​രു ബ​​സു​​ക​​ളി​​ലെ​​യും ഏ​​താ​​നും യാ​​ത്ര​​ക്കാ​​ർ​​ക്ക് പ​​രി​​ക്കു​​ണ്ട്. ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗൗ​​ര​​വ​​മു​​ള്ള​​ത​​ല്ല. പ​​രി​​ക്കേ​​റ്റ​​വ​​ർ ഏ​​റ്റു​​മാ​​നൂ​​ർ ഗ​​വ​. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

ഏ​​റ്റു​​മാ​​നൂ​​ർ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പു​​ന്ന​​ത്തു​​റ - കോ​​ട്ട​​യം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ജാ​​ക്വ​​ലി​​ൻ ബ​​സ് കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ എം​​സി റോ​​ഡി​​ൽ​​നി​​ന്ന് അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​ലേ​​ക്ക് ക​​ട​​ക്കു​​മ്പോ​​ൾ കോ​​ട്ട​​യം - വൈ​​റ്റി​​ല റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ജ​​യ​​ൻ ബ​​സ് അ​​മി​​ത​വേ​​ഗ​​ത്തി​​ലെ​​ത്തി ഇ​​ടി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ജാ​​ക്വ​​ലി​​ൻ ബ​​സി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തേ​​ക്കാ​​ണ് ബ​​സ് ഇ​​ടി​​ച്ചു​ക​​യ​​റി​​യ​​ത്.

ഇ​​രു ബ​​സു​​ക​​ൾ​​ക്കും കാ​​ര്യ​​മാ​​യ കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്.
ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സ് അ​​മി​​ത വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ എം​​സി റോ​​ഡ് കു​​റു​​കെ ക​​ട​​ന്നാ​​ണ് അ​​തി​​ര​​മ്പു​​ഴ, നീ​​ണ്ടൂ​​ർ റോ​​ഡു​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന​​ങ്ങ​​ൾ പോ​​കു​​ന്ന​​ത്. ഇ​​വി​​ടെ അ​​മി​​ത​വേ​​ഗ​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തു​​ന്നു.

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ടൗ​​ണി​​ൽ ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​യി. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് എ​​ത്തി അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ട്ട വാ​​ഹ​​ന​​ങ്ങ​​ൾ നീ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഗ​​താ​​ഗ​​ത ത​​ട​​സം ഒ​​ഴി​​വാ​​യ​​ത്.

പ്ര​​തി​​ഷേ​​ധം

ഏ​​റ്റു​​മാ​​നൂ​​ർ ടൗ​​ണി​​ലെ രൂ​​ക്ഷ​​മാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നി​​ട​​യി​​ൽ പോ​​ലും സ്വ​​കാ​​ര്യ ലി​​മി​​റ്റ​​ഡ് സ്റ്റോ​​പ്പ് ബ​​സു​​ക​​ൾ അ​​മി​​ത​വേ​​ഗ​​ത്തി​​ൽ പാ​​യു​​ന്ന​​തി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്നു. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രും പ​​ല​​പ്പോ​​ഴും ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​നി​​ന്ന് ര​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്.

ന​​ഗ​​ര​​ത്തി​​ലെ അ​​മി​​ത​​വേ​​ഗ​​ത്തി​​നെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ പോ​​ലീ​​സും മോ​​ട്ടോ​​ർ വാ​​ഹ​​ന​വ​​കു​​പ്പും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ത്തി​​ന് മു​​ഴു​​വ​​ൻ സ​​മ​​യ​​വും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും ഏ​​റ്റു​​മാ​​നൂ​​ർ പൗ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് യു.​​എ​​ൻ. ത​​മ്പി, സെ​​ക്ര​​ട്ട​​റി ജ​​യിം​​സ് കു​​ര്യ​​ൻ എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : nattu vishesham ; Limited stop bus crashes

Recent News

Corehub Up