വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ കോഴ്സ് കംപ്ലീഷൻ ചടങ്ങിൽ പങ്കെടുത്തവർ വിശിഷ്ടാതിഥികൾക്കൊപ്പം.
വഴിത്തല: ശാന്തിഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ പ്രോഗ്രാം എംജി യൂണിവേഴ്സിറ്റി വിസി ഡോ. ഡി. മാവൂത്തു ഉദ്ഘാടനം ചെയ്തു. കാര്‍മല്‍ പ്രൊവിന്‍സ് വിദ്യാഭ്യാസ മാധ്യമ കൗണ്‍സിലര്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.മികച്ച ഔട്ട്ഗോയിംഗ് വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. ശാന്തിഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. ജോസ് കുര്യന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷിന്റോ ജോസഫ്, ഡയറക്ടര്‍ ഡോ. ജിന്‍സ് ജോര്‍ജ്, ഡോ. നെല്‍സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham District News