x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ത​ക​ർ​ച്ച: അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഒ​ലി​ച്ചു​പോ​യ​ത് 13 ല​ക്ഷം


Published: March 9, 2026 01:09 PM IST | Updated: March 9, 2026 01:09 PM IST

മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ഭീ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ക​ന​ത്ത ത​ക​ർ​ച്ച. വി​പ​ണി വ്യാ​പാ​രം ആ​രം​ഭി​ച്ച് വെ​റും അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ നി​ക്ഷേ​പ​ക​രു​ടെ 13 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ട​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 120 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​ണ് വി​പ​ണി​യെ പെ​ട്ടെ​ന്ന് ത​ള​ർ​ത്തി​യ​ത്. ബി​എ​സ്ഇ സെ​ൻ​സെ​ക്സും എ​ൻ​എ​സ്ഇ നി​ഫ്റ്റി​യും വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞു. ബാ​ങ്കിം​ഗ്, ഓ​ട്ടോ​മൊ​ബൈ​ൽ, ഐ​ടി മേ​ഖ​ല​ക​ളി​ലെ ഓ​ഹ​രി​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ക​ർ​ച്ച നേ​രി​ട്ട​ത്.

ഇ​റാ​ന്‍റെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും എ​ണ്ണ​വി​ല​യി​ലെ 45 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കും നി​ക്ഷേ​പ​ക​രി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഇ​തോ​ടെ വ​ൻ​തോ​തി​ലു​ള്ള ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ ആ​ണ് വി​പ​ണി​യി​ൽ ദൃ​ശ്യ​മാ​യ​ത്. ഓ​ഹ​രി വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലും ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്.

Tags : Stock market crashes Rs 1.3 million wiped out

Recent News

Corehub Up