Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast

Palakkad

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം

പാ​ല​ക്കാ​ട്: ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ആ​ശി​ഷ് പെ​രു​ന്പു​ഴ​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന​ന്ദ് അ​ന്പൂ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജ​യ്ജി​ൻ വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വി​ശ്വാ​സി​ക​ൾ​ക്ക് വ​ണ​ങ്ങു​ന്ന​തി​നാ​യി സെ​ന്‍റ് റാ​ഫേ​സ് സ്ക്വ​യ​റി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു. എ​ഴു​പ​താം ഉൗ​ട്ട് നേ​ർ​ച്ച​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. കൈ​ക്കാ​ര​ന്മാ​രാ​യ സു​രേ​ഷ് വ​ട​ക്ക​ൻ, കു​ര്യാ​ക്കോ​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജോ​യ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണദി​നം ആ​ച​രി​ച്ചു

അ​രി​മ്പൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത സി​എ​ൽ​സി​യു​ടെ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം കെ​സി​ബി​സി യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡി​റ്റോ കൂ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി​ൻ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ജീ​ൻ ചി​റ​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും തൃ​ശൂ​ർ അ​തി​രൂ​പ​ത സി​എ​ൽ​സി അ​സി. പ്ര​മോ​ട്ട​ർ ഫാ. ​സ​ന്തോ​ഷ് അ​ന്തി​ക്കാ​ട് അ​നു​മോ​ദ​ന പ്ര​സം​ഗ​വും ന​ട​ത്തി.

സെ​ക്ര​ട്ട​റി അ​ജ​യ് സി. ​ജോ​സ്, പ്ര​മോ​ട്ട​ർ ഫാ. ​ഫ്ര​ജൊ വാ​ഴ​പ്പി​ള്ളി, ഫാ. ​ജോ​ബി​ൻ അ​യി​നി​ക്ക​ൽ, ഡി​ൽ​ജോ ത​ര​ക​ൻ, ഡെ​ന്ന​സ് അ​മ്മാ​ടം, എ​സ്ത​ർ മ​റി​യ ഡൊ​മി​നി​ക്, ക്ലീ​റ്റ​സ്, അ​രി​മ്പൂ​ർ ഇ​ട​വ​ക കൈ​ക്കാ​ര​ൻ ജാ​ക്സ​ൺ, ആ​കാ​ശ് പി. ​ആ​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​രി​യോ​ത്സ​വം, സോ​ക്ക​ർ ക​പ്പ്, ഇ​ഗ്നൈ​റ്റ് കാ​യി​കോ​ത്സ​വം എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ​ക​ളു​ടെ പ്ര​കാ​ശ​നം, എ​സി​സി, പ്ല​സ് ടു ​കാ​റ്റ​ക്കി​സം റാ​ങ്ക് ജേ​താ​ക്ക​ളെ​യും പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.

ആ​റ്റ​ത്ര പള്ളിയിൽ

ആ​റ്റ​ത്ര: സീ​നി​യ​ർ സി​എ​ൽ​സി ആ​റ്റ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണം ന​ട​ന്നു. പ്ര​മോ​ട്ട​ർ ഫാ. ​ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽ​സി സെ​ക്ര​ട്ട​റി എ.​ജെ. ജെ​യ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ദ​ർ അ​ൻ​സി​ൻ ആ​ന്‍റ​ണി ക​പ്പു​ച്ചി​ൻ സ​ന്ദേ​ശം ന​ൽ​കി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ജെ. സ​ജി, പ്ര​സി​ഡ​ന്‍റ് സി.​വി. അ​ല​ക്സ്, ഇ​മ്മാ​നു​വേ​ൽ ഷൈ​ജു, നി​മി ജെ​യ്സ​ൻ, ജു​വ​ൽ ബ്രി​ജി​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

വി​ശു​ദ്ധ മ​റി​യംത്രേ​സ്യ​യു​ടെ ആ​ദ്യ​തി​രു​നാ​ൾ കൊ​ടി​യേ​റി

ത​ലോ​ർ: ഉ​ണ്ണി​മി​ശി​ഹാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള കു​രി​ശു​പ​ള്ളി​യി​ൽ ആ​ദ്യ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. 13 ന് ​വൈ​കീ​ട്ട് 5.30ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് കോ​നി​ക്ക​ര വി​ശു​ദ്ധ കു​ർ​ബാ​ന​യും കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും നി​ർ​വ​ഹി​ക്കും.

14 ന് ​രാ​വി​ലെ 10.30 ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

District News

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

കി​ഴ​ക്കാ​ളൂ​ർ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ

കേ​ച്ചേ​രി: കി​ഴ​ക്കാ​ളൂ​ർ മ​റി​യം ത്രേ​സ്യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത ഊ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ അ​റ​യ്ക്ക​ൽ, ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഫാ. ​ജേ​ക്ക​ബ് ത​ച്ച​റാ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ർ​ച്ച ആ​ശി​ർ​വാ​ദം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​ജാ​ക്‌​സ​ൺ ചാ​ല​യ്ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡേ​വി​ഡ് അ​തി​യു​ന്ത​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് പാ​ല​യൂ​ർ, വി​ൻ​സെ​ന്‍റ് ചു​ങ്ക​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.


കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ


കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി ലെ ചെ​റി​യ തി​രു​നാ​ളാ​യി. ക​ക്കാ​ട് സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​യ്‌​സ​ൺ മു​ണ്ടോ​പു​റം തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി.


12 വ​രെ രാ​വി​ലെ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച വി​ത​ര​ണ​വും വൈ​കി​ട്ട് 6.30ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞും നൊ​വേ​ന​യും നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​കും.


തി​രു​നാ​ൾ​ദി​ന​മാ​യ 13ന് ​രാ​വി​ലെ 6.30ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് എ​ഴു​ന്ന​ള്ളി​പ്പും ഉ​ണ്ടാ​കും. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​ൽ​ജോ ക​രേ​ര​ക്കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും.

വൈ​കി​ട്ട് 6.30 ന് ​സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പേ​ള​യി​ൽ ആ​രാ​ധ​ന​യോ​ടെ തി​രു​നാ​ൾ വേ​സ്പ​ര​യും കു​ഞ്ഞ​ന്തോ​ണി​മാ​രു​ടെ പ്ര​സി​ദേ​ന്തി വാ​ഴ്ച​യും ആ​ഘോ​ഷ​മാ​യ തി​രു​ശേ​ഷി​പ്പു പ്ര​യാ​ണ​വും വ​ർ​ണ​മ​ഴ​യും നേ​ർ​ച്ച​വി​ത​ര​ണ​വും ഉ​ണ്ടാ​കും.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തു​രാ​ല​യം സ​ന്ദ​ർ​ശി​ച്ച് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യും.

ചെ​റി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ ഫാ. ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം, ഡീ​ക്ക​ൻ ജോ​ബി​ൻ ന​ട​യ​ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.​എ​ൽ. ലോ​യ്ഡ്, വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജോ​ഫി ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പേ​ൾ​ജു ബി. ​ചു​ങ്ക​ത്ത്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന​ കേ​ന്ദ്ര​ം

പെ​രി​ഞ്ചേ​രി: തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ന്‍റെ രൂ​പ​ക്കൂ​ട് തു​റ​ക്ക​ൽ​ശു​ശ്രൂ​ഷ ഭ​ക്തി​സാ​ന്ദ്ര​മാ​യി.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു ഫാ. ​ജി​യോ തെ​ക്കി​നി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​ഹൃ​ദ​യ എ​ഴു​ന്ന​ള്ളി​പ്പി​നു​ശേ​ഷം തി​രു​സ്വ​രൂ​പം പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ച്ചു. തു​ട​ർ​ന്ന് തി​രു​മു​റ്റ​മേ​ളം ന​ട​ന്നു.


ഇ​ന്നു രാ​വി​ലെ ആ​റി​നും 7.15നും ​വൈ​കീ​ട്ട് ആ​റി​നും വി​ശു​ദ്ധ​കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ​സ​ന്ദേ​ശം, തി​രു​നാ​ൾ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴി​ന് എ​ന്‍റെ പി​ഴ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​കും.

District News

അ​പൂ​ര്‍​വ​യി​നം പ​ക്ഷി വിരുന്നെത്തി

കോ​ടാ​ലി: ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് മാ​ത്രം ക​ണ്ടു​വ​രു​ന്ന മൂ​ന്നു​വി​ര​ല​ന്‍ പൊ​ന്മാ​നെ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട് പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി.

റെ​യി​ല്‍​വേ​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യ ക​ട​മ്പോ​ട് പ​ള്ളാ​യി വീ​ട്ടി​ല്‍ പി.​എ​സ് ബാ​ബു​വി​ന്റെ വീ​ട്ട​മു​റ്റ​ത്താ​ണ് മീ​ന്‍​കൊ​ത്തി ചി​ന്ന​ന്‍ അ​ഥ​വാ ഓ​റി​യ​ന്‍റ​ല്‍ ഡ്വാ​ര്‍​ഫ് കിം​ഗ്ഫി​ഷ​ര്‍ എ​ന്ന കു​ഞ്ഞു​പ​ക്ഷി​യെ ക​ണ്ട​ത്.

ത​ട്ടേ​ക്കാ​ട് അ​ട​ക്കം വ​ള​രെ കു​റ​ച്ചു​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഈ​യി​നം കു​ഞ്ഞ​ന്‍​പ​ക്ഷി ക​ട​മ്പോ​ട് പ്ര​ദേ​ശ​ത്തെ​ത്തി​യ​ത് കൗ​തു​ക​മു​ള​വാ​ക്കു​ന്നു​വെ​ന്നും പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ അ​ശോ​ക​ന്‍ മാ​ഷ് പ​റ​ഞ്ഞു. ഏ​റെ വ​ര്‍​ണ​പ്പ​കി​ട്ടു​ള്ള പ​ക്ഷി കൂ​ടി​യാ​ണി​ത്. ചു​വ​ന്ന ചു​ണ്ട്, മ​ഞ്ഞ ക​ല​ര്‍​ന്ന ഓ​റ​ഞ്ച് നി​റ​മു​ള്ള അ​ടി​ഭാ​ഗം, ഇ​ളം ചു​വ​പ്പ് ക​ല​ര്‍​ന്ന ത​ല​യും ക​ഴു​ത്തും, നീ​ല​യും ക​റു​പ്പും ക​ല​ര്‍​ന്ന പു​റം​ഭാ​ഗം എ​ന്നി​വ​യാ​ണ് കു​ഞ്ഞ​ന്‍ പ​ക്ഷി​ക്കു​ള്ള​ത്.

District News

നെ​ടു​ന്പാ​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ

പു​ന​ലൂ​ർ : നെ​ടു​മ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ വി. ​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ.സി​ജോ കെ. ​സ​ാമു​വ​ൽ കൊ​ടി​യേ​റ്റി.

നാ​ളെ രാവിലെ 5.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം 6.15ന്, റാ​സ 8.30ന് ​ആ​ശി​ർ​വാ​ദം. മേ​യ്‌ ഒ​ന്നി​ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 8.30ന് ​വിശുദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ ദ​യ​റ അം​ഗം കെ.വി.​ പോ​ൾ റ​ന്പാ​ൻ. തു‌​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച വി​ള​മ്പ്, ലേ​ലം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും. പെ​രു​ന്നാ​ളി​നു വി​കാ​രി ഫാ. ​സി​ജോ കെ. ​സ​ാമു​വ​ൽ, ട്ര​സ്റ്റി ബാ​ബു ജോ​സ​ഫ് ,സെ​ക്ര​ട്ട​റി ജോ​ൺ സാ​മൂ​വ​ൽ, ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ ൽ​കും.

 

Kerala

വിശുദ്ധ ചാവറയച്ചന്‍റെ തിരുനാൾ ഇന്ന്

മാ​ന്നാ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ൾ ഇ​ന്ന്. പി​ടി​യ​രി ഊ​ട്ടു​നേ​ർ​ച്ച​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ ആ​റി​ന് സി​എം​ഐ സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ആ​ന്‍റ​ണി ഇ​ള​ന്തോ​ട്ട​വും എ​ട്ടി​ന് പ്രി​യോ​ർ ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. 11ന് ​സി​എം​ഐ സ​ഭ​യി​ലെ അ​മ്പ​തി​ലേ​റെ ന​വ​വൈ​ദി​ക​ർ ചേ​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പി​ടി​യ​രി ഊ​ട്ടു​നേ​ർ​ച്ച ആ​രം​ഭി​ക്കും. വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ തു​ട​ക്കം കു​റി​ച്ച സാ​മൂ​ഹി​ക വി​പ്ല​വ​മാ​യ പി​ടി​യ​രി ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ളു​ണ​ർ​ത്തു​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​തോ​മ​സ് ക​ല്ലു​ക​ള​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചുകൊ​ണ്ടു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.

പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം കെ​ഇ കോ​ള​ജ്, മ​റ്റ​പ്പ​ള്ളി ക​വ​ല വ​ഴി ഫാ​ത്തി​മ​മാ​താ ക​പ്പേ​ള​യി​ലെ​ത്തും. അ​വി​ടെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പി​ആ​ർ​ഒ ഫാ. ​ടോം ഓ​ലി​ക്ക​രോ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ക്കും.

Latest News

Corehub Up