കുരിശുപള്ളിയിൽ ഫാ. ടോളസ് ആലുക്കൽ കൊടിയേറ്റുന്നു
തേർത്തല്ലി: വടക്കംപൊയിൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേരിഗിരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ടോളസ് ആലുക്കൽ കൊടിയേറ്റി. ഇന്ന് വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, നേർച്ച വിരുന്ന് എന്നിവയ്ക്ക് മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ കാർമികത്വം വഹിക്കും.