ഇടയപാളയം ഇൻഫന്റ് ജീസസ് പള്ളി തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം.
കോയമ്പത്തൂർ: ഇടയപാളയം ഇൻഫന്റ് ജീസസ് പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വൈകുന്നേരം 4:30-ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് രാമനാഥപുരം രൂപത മൈനർ സെമിനാരിയുടെ റെക്ടർ ഫാ. സജീവ് ഇമ്മട്ടി കാർമികത്വം വഹിച്ചു.
ഹോളി ട്രിനിറ്റി കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. നിവിൻ ചിറയത്ത് തിരുനാൾ സന്ദേശം നല്കി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും നടന്നു. തിരുനാൾ ആഘോഷത്തിനു ഇടവക വികാരി ഫാ. ജോസഫ് വൈക്കാടൻ, തിരുനാൾ ജനറൽ കൺവീനർ ജെഫിൻ തോമസ് ആഞ്ഞിലിക്കുടിയിൽ, ജോയിന്റ് ജനറൽ കൺവീനർ ജോമോൻ തറയിൽ, കൈക്കാരന്മാരായ ലോറൻസ് കൊള്ളന്നൂർ, ജോർജുകുട്ടി അപ്പോർമറ്റം, റോയ് കല്ലറയ്ക്കൽ എന്നിവർ നേതൃത്വം നൽകി