x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 04:35 AM IST | Updated: July 27, 2026 04:35 AM IST

തൃ​ശൂ​ർ അ​തി​രൂ​പ​ത സി​എ​ൽ​സി​യു​ടെ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം കെ​സി​ബി​സി യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡി​റ്റോ കൂ​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​രി​മ്പൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത സി​എ​ൽ​സി​യു​ടെ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം കെ​സി​ബി​സി യൂ​ത്ത് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഡി​റ്റോ കൂ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത സി​എ​ൽ​സി പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി​ൻ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ട​ശാം​ക​ട​വ് ഫൊ​റോ​ന സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ജീ​ൻ ചി​റ​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും തൃ​ശൂ​ർ അ​തി​രൂ​പ​ത സി​എ​ൽ​സി അ​സി. പ്ര​മോ​ട്ട​ർ ഫാ. ​സ​ന്തോ​ഷ് അ​ന്തി​ക്കാ​ട് അ​നു​മോ​ദ​ന പ്ര​സം​ഗ​വും ന​ട​ത്തി.

സെ​ക്ര​ട്ട​റി അ​ജ​യ് സി. ​ജോ​സ്, പ്ര​മോ​ട്ട​ർ ഫാ. ​ഫ്ര​ജൊ വാ​ഴ​പ്പി​ള്ളി, ഫാ. ​ജോ​ബി​ൻ അ​യി​നി​ക്ക​ൽ, ഡി​ൽ​ജോ ത​ര​ക​ൻ, ഡെ​ന്ന​സ് അ​മ്മാ​ടം, എ​സ്ത​ർ മ​റി​യ ഡൊ​മി​നി​ക്, ക്ലീ​റ്റ​സ്, അ​രി​മ്പൂ​ർ ഇ​ട​വ​ക കൈ​ക്കാ​ര​ൻ ജാ​ക്സ​ൺ, ആ​കാ​ശ് പി. ​ആ​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​രി​യോ​ത്സ​വം, സോ​ക്ക​ർ ക​പ്പ്, ഇ​ഗ്നൈ​റ്റ് കാ​യി​കോ​ത്സ​വം എ​ന്നീ പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ​ക​ളു​ടെ പ്ര​കാ​ശ​നം, എ​സി​സി, പ്ല​സ് ടു ​കാ​റ്റ​ക്കി​സം റാ​ങ്ക് ജേ​താ​ക്ക​ളെ​യും പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.

ആ​റ്റ​ത്ര പള്ളിയിൽ

ആ​റ്റ​ത്ര: സീ​നി​യ​ർ സി​എ​ൽ​സി ആ​റ്റ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണം ന​ട​ന്നു. പ്ര​മോ​ട്ട​ർ ഫാ. ​ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തൃ​ശൂ​ർ അ​തി​രൂ​പ​ത സീ​നി​യ​ർ സി​എ​ൽ​സി സെ​ക്ര​ട്ട​റി എ.​ജെ. ജെ​യ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ദ​ർ അ​ൻ​സി​ൻ ആ​ന്‍റ​ണി ക​പ്പു​ച്ചി​ൻ സ​ന്ദേ​ശം ന​ൽ​കി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ജെ. സ​ജി, പ്ര​സി​ഡ​ന്‍റ് സി.​വി. അ​ല​ക്സ്, ഇ​മ്മാ​നു​വേ​ൽ ഷൈ​ജു, നി​മി ജെ​യ്സ​ൻ, ജു​വ​ൽ ബ്രി​ജി​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up