പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: മെത്രാപ്പോലീത്തൻ പള്ളിയിൽ സ്വർഗാരോപണ തിരുനാൾ നാളെ ആഘോഷിക്കും. ഇന്ന് 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം: ഫാ. ജോർജ് മൂലംകുന്നം. തുടർന്ന്, സിമിത്തേരി സന്ദർശനം, ഒപ്പീസ്. മെഴുകുതിരി കത്തിച്ചുള്ള ജപമാല പ്രദക്ഷിണം കവലയിലേക്ക് ഫാ. ജോൺ പ്ലാത്താനം കാർമികനായിരിക്കും.
നാളെ രാവിലെ അഞ്ചിനും ഏഴിനും ആഘോഷമായ വിശുദ്ധകുർബാന. 9:30ന് ആഘോഷമായ റാസ, പ്രസംഗം- ഫാ. ജോർജ് പുതുമനമുഴിയിൽ, ഫാ. മാത്യു പുത്തൻപുരയിൽ, ഫാ. തോമസ് തെങ്ങംപള്ളിൽ എന്നിവർ സഹകാർമികരാകും.
ഉച്ചകഴിഞ്ഞ് 3:30ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം- ഫാ. ജയിംസ് കണിക്കുന്നേൽ, അഞ്ചിന് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം: ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ആറിന് തിരുനാൾ പ്രദക്ഷിണം (പള്ളിക്കു ചുറ്റും). കൊടിയിറക്ക്.
Tags : Nattuvishesham DistrictNews DeepikaNews Feast