Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flooded

Ernakulam

ക​ള​ക്ട​റേ​റ്റ് വ​ള​പ്പ് വെ​ള്ള​ക്കെ​ട്ടി​ൽ; അനങ്ങാപ്പാറ നയവുമായി ഉദ്യോഗസ്ഥർ

കാ​ക്ക​നാ​ട്: മ​ഴ​ക​ന​ത്ത​തോ​ടെ ക​ള​ക്ടേ​റ്റ് വ​ള​പ്പി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല​ട​ക്കം ക​ന​ത്ത വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​ട്ടും ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് അ​ന​ങ്ങാ​പ്പാ​റ ന​യം.

അ​ശ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച റോ​ഡി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​രു​ന്നു പോ​യ ശേ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ അ​വി​ട​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട വി​രി​ച്ച​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യി. പ​ഴ​യ​തും പു​തി​യ​തു​മാ​യ ക​ള​ക്ടേ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലാ​യി 1,600 ലേ​റെ ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ഓ​രോ ദി​വ​സ​വും വി​വി​ധ ആ​വ​ശ്യങ്ങ​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത്. കാ​ടു​ക​യ​റി​യ ക​ള​ക്ടേ​റ്റ് വ​ള​പ്പാ​കെ വി​ഷ​പ്പാ​മ്പു​ക​ൾ പെ​രു​കി​യ നി​ല​യി​ലാ​ണ്. കാ​ട് തെ​ളി​ക്കാ​നോ, നി​ല​വി​ലു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നോ അ​ധി​കൃ​ത​ർ ശ്ര​മി​ക്കാ​ത്ത​തു കാ​ര​ണം വ​ള​പ്പി​ൽ രൂ​പ​പ്പെ​ട്ട ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന​ത്.

Kerala

നാടിനെ മുക്കി ഷട്ടറില്ലാത്ത മണിയാർ കുതിച്ചൊഴുകി

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ ജ​ല​സം​ഭ​ര​ണി​യു​ടെ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു​വ​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. ഇ​തി​നി​ടെ വ​ര​ൾ​ച്ച വ​ന്ന​പ്പോ​ൾ ജ​ല​സേ​ച​ന പ്ര​ക്രി​യ മു​ട​ങ്ങി. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും കു​ട്ട​നാ​ട് മേ​ഖ​ല​യി​ലും പ്ര​ള​യ ന​ഷ് ടം ​ഇ​ര​ട്ടി​പ്പി​ച്ച​തും മ​ണി​യാ​ർ ത​ന്നെ എ​ന്നു​റ​പ്പി​ക്കാം.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്ലൂ​യി​സ് വാ​ൽ​വ് അ​ട​ക്കം തു​റ​ന്ന് സം​ഭ​ര​ണി പൂ​ർ​ണ​മാ​യി ഇ​തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തെ ഇ​ട​തു​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​സേ​ച​ന​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ഴ വ​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം ത​ട​യ​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്‍റെ അ​പ​ക​ടം മു​ൻ​കൂ​ട്ടി ക​ണ്ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രും ശ്ര​മി​ച്ചി​ല്ല.

മ​ണി​യാ​റി​നു മു​ക​ളി​ൽ ക​ക്കാ​ട്ടാ​റി​ൽ ത​ന്നെ​യു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ പ​ദ്ധ​തി​ക​ളു​ടെ നി​ല​നി​ല്പും മ​ണി​യാ​ർ സം​ഭ​ര​ണി​യി​ൽ വെ​ള്ളം ത​ട​യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ്. മ​ണി​യാ​റി​ൽ വെ​ള്ളം ത​ട​ഞ്ഞ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നൊ​പ്പം കാ​ർ​ബോ​റാ​ണ്ടം ക​ന്പ​നി​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും ന​ൽ​കു​ന്നു​ണ്ട്.

ത​ക​രാ​റി​ലാ​യ ഷ​ട്ട​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​ർ​എം സി​ൻ​ഹ ആ​ൻ​ഡ് ക​ന്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ സം​ഭ​ര​ണി പൂ​ർ​ണ​തോ​തി​ൽ വ​റ്റി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും മ​ണി​യാ​റി​ലെ പോ​രാ​യ്മ ശ്ര​ദ്ധി​ച്ചി​ല്ല. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ​ന്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ച്ച​വ​രും മ​ണി​യാ​റി​ൽ നി​ന്ന് ഒ​ഴു​ക്ക് അ​വ​ഗ​ണി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം. മ​ണി​യാ​ർ ഡാ​മി​ലൂ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കി​യ​തി​നേ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ക്കാ​ട്ടാ​ർ തീ​ര​ത്തെ ര​ണ്ട് വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. 15 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.

District News

പ​ടി​ഞ്ഞാ​റ​ൻമേ​ഖ​ല വെ​ള്ള​ത്തി​ൽ

കോ​​ട്ട​​യം: കി​​ഴ​​ക്ക​​ന്‍ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ല്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല പൂ​​ര്‍​ണ​​മാ​​യും മു​​ങ്ങി. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​മു​​ത​​ല്‍ ജി​​ല്ല​​യു​​ടെ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ പെ​​യ്ത അ​​തി​​തീ​​വ്ര മ​​ഴ​​യു​​ടെ വെ​​ള്ളം മീ​​ന​​ച്ചി​​ലാ​​റ്റി​​ലൂ​​ടെ ഒ​​ഴു​​കി​​യെ​​ത്തി​​യ​​തോ​​ടെ​​യാ​​ണു പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യ​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യോ​​ടെ കോ​​ട്ട​​യ​​ത്തി​​ന്‍റെ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി​​ത്തു​​ട​​ങ്ങി. രാ​​ത്രി​​യോ​​ടെ പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ റോ​​ഡു​​ക​​ളെ​​ല്ലാം തോ​​ടാ​​യി. വീ​​ടു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി.

ഇ​​ന്ന​​ലെ രാ​​വി​​ലെ​​വ​​രെ തു​​ട​​ര്‍​ന്ന മ​​ഴ ഉ​​ച്ച​​യോ​​ടെ ശ​​മി​​ച്ചു. പ​​ക​​ല്‍ കാ​​ര്യ​​മാ​​യ മ​​ഴ​​യു​​ണ്ടാ​​യി​​ല്ല. മ​​ല​​യോ​​ര​​ത്തും മ​​ഴ​​യി​​ല്ല. വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലി​​ലേ​​ക്കു​​ള്ള വെ​​ള്ള​​ത്തി​​ന്‍റെ ഒ​​ഴു​​ക്ക് സാ​​വ​​ധാ​​ന​​ത്തി​​ലാ​​ണ്. ഇ​​തോ​​ടെ വെ​​ള്ളം ഇ​​റ​​ങ്ങാ​​ന്‍ ദി​​വ​​സ​​ങ്ങ​​ളെ​​ടു​​ക്കു​​ന്ന സ്ഥി​​തി​​യാ​​ണ്.

മീ​​ന​​ച്ചി​​ലാ​​റും മ​​ണി​​മ​​ല​​യാ​​റും മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റും ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കു​​ക​​യാ​​ണ്. മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ല്‍ വ്യാ​​പ​​ക കൃ​​ഷി​​നാ​​ശ​​വു​​മു​​ണ്ടാ​​യി. ആ​​റു​​മാ​​നൂ​​രി​​ല്‍ ഇ​​ന്ന​​ലെ യു​​വാ​​വ് ഒ​​ഴു​​ക്കി​​ല്‍​പെ​​ട്ടു മ​​രി​​ച്ചു. ഇ​​തോ​​ടെ ജി​​ല്ല​​യി​​ല്‍ കാ​​ല​​വ​​ര്‍​ഷ​​ക്കെ​​ടു​​തി​​യി​​ല്‍ മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ എ​​ണ്ണം അ​​ഞ്ചാ​​യി.

പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ല്‍ വെ​​ള്ള​​ക്കെ​​ട്ട്; പ​​ല​​യി​​ട​​ത്തും ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു

പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ല്‍ രൂ​​ക്ഷ​​മാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​വും ഗ​​താ​​ഗ​​ത ത​​ട​​സ​​വു​​മു​​ണ്ടാ​​യി. പ്ര​​ധാ​​ന പാ​​ത​​ക​​ളി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം ഭാ​​ഗി​​ക​​മാ​​യോ പൂ​​ര്‍​ണ​​മാ​​യോ ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. എം​സി റോ​ഡി​ൽ നാ​ഗ​ന്പ​ടം, ചെ​ന്പ​ര​ത്തി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.പാ​​ലാ - ഈ​​രാ​​റ്റു​​പേ​​ട്ട റോ​​ഡി​​ല്‍ മൂ​​ന്നാ​​നി​​യി​​ലും പ​​ന​​യ്ക്ക​​പ്പാ​​ല​​ത്തും വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റ​​ത്തും പാ​​ലാ-​​ഏ​​റ്റു​​മാ​​നൂ​​ര്‍ റോ​​ഡി​​ല്‍ കി​​ട​​ങ്ങൂ​​രി​​ലും വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യി. കോ​​ട്ട​​യം - കു​​മ​​ര​​കം റോ​​ഡി​​ല്‍ താ​​ഴ്ന്ന ഭാ​​ഗ​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ഈ ​​വ​​ഴി​​യു​​ള്ള യാ​​ത്ര ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

കോ​​ട്ട​​യം - ഇ​​റ​​ഞ്ഞാ​​ല്‍ റോ​​ഡും അ​​യ​​ര്‍​ക്കു​​ന്ന​​ത്തേ​​ക്ക് പോ​​കു​​ന്ന റോ​​ഡു​​ക​​ളും വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്. ഏ​​റ്റു​​മാ​​നൂ​​ര്‍ - മ​​ണ​​ര്‍​കാ​​ട് റോ​​ഡി​​ല്‍ നാ​​ലു​​മ​​ണി​​ക്കാ​​റ്റി​​ല്‍ വെ​​ള്ളം ക​​യ​​റി ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

പാ​​ലാ-​​വ​​ല​​വൂ​​ര്‍ റൂ​​ട്ടി​​ല്‍ മു​​ണ്ടു​​പാ​​ല​​ത്ത് ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. പാ​​ലാ-​​രാ​​മ​​പു​​രം റോ​​ഡി​​ലും പ​​ക​​ല്‍ ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​യി. ഏ​​ഴാ​​ച്ചേ​​രി-​​രാ​​മ​​പു​​രം റോ​​ഡി​​ല്‍ ക​​രൂ​​രി​​ല്‍ വെ​​ള്ള​​ക്കെ​​ട്ടു​​ണ്ട്. ഗ​​താ​​ഗ​​തം പൂ​​ര്‍​ണ​​മാ​​യി​​ട്ടി​​ല്ല

പൂ​​വ​​ത്തും​​മൂ​​ട്ടി​​ല്‍ മീ​​ന​​ച്ചി​​ലാ​​ര്‍ ക​​ര​​ക​​വി​​ഞ്ഞ് ഒ​​ഴു​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍ പ​​ട്ടി​​ത്താ​​നം - മ​​ണ​​ര്‍​കാ​​ട് ബൈ​​പാ​​സ് അ​​ട​​ച്ചു. പ​​ട്ട​​ര്‍​മ​​ഠം പാ​​ല​​ത്തി​​നു സ​​മീ​​പം മീ​​ന​​ച്ചി​​ലാ​​ര്‍ ക​​ര​​ക​​വി​​ഞ്ഞ​​തി​​നെ തു​​ട​​ര്‍​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍ - അ​​യ​​ര്‍​ക്കു​​ന്നം റോ​​ഡ് അ​​ട​​ച്ചു.

ക​​റ്റോ​​ട് ക​​വ​​ല​​യ്ക്കു സ​​മീ​​പം റോ​​ഡി​​ല്‍ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ര്‍​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍ - പു​​ന്ന​​ത്തു​​റ റോ​​ഡ് ക​​റ്റോ​​ട് ക​​വ​​ല​​യി​​ല്‍ അ​​ട​​ച്ചു. ഷ​​ട്ട​​ര്‍​ക​​വ​​ല - ക​​ണ്ണ​​മ്പു​​ര - പ​​ള്ളി​​ക്കു​​ന്ന് - ചെ​​റു​​വാ​​ണ്ടൂ​​ര്‍ റോ​​ഡ് ക​​ണ്ണ​​മ്പു​​ര​​യി​​ല്‍ അ​​ട​​ച്ചു.

യാ​​ത്ര നി​​രോ​​ധി​​ച്ചു

കോ​​ട്ട​​യം-​​കു​​മ​​ര​​കം റോ​​ഡി​​ല്‍ വെ​​ള്ളം​​ക​​യ​​റി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഈ ​​റൂ​​ട്ടി​​ലൂ​​ടെ​​യു​​ള്ള വാ​​ഹ​​ന​​യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു. വെ​​ള്ള​​പ്പൊ​​ക്ക സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​നാ​​വ​​ശ്യ യാ​​ത്ര​​ക​​ള്‍ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഉ​​ള്ള​​വ​​ര്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

ദേ​​ശീ​​യ​​പാ​​ത​​യി​​ല്‍ മു​​ണ്ട​​ക്ക​​യം മു​​ത​​ല്‍ കു​​ട്ടി​​ക്കാ​​നം​​വ​​രെ റോ​​ഡി​​ല്‍ രാ​​ത്രി​​യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ര്‍​ന്ന് മ​​ല​​മു​​ക​​ളി​​ല്‍ പാ​​റ​​ക്ക​​ല്ലു​​ക​​ള്‍ മ​​ണ്ണു​​മാ​​യി ബ​​ന്ധം വേ​​ര്‍​പെ​​ട്ടു നി​​ല്‍​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ നി​​ര്‍​ദേ​​ശം. ഈ​​രാ​​റ്റു​​പേ​​ട്ട- വാ​​ഗ​​മ​​ണ്‍ റൂ​​ട്ടി​​ലും രാ​​ത്രി​​യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വി​​ടെ 15 ഇ​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​ത്. വ​​ലി​​യ പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ള്‍ റോ​​ഡി​​ലേ​​ക്ക് പ​​തി​​ച്ച​​ത് റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ഭീ​​തി ഒ​​ഴി​​ഞ്ഞു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ പെ​​യ്ത ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ല്‍ ചി​​റ്റാ​​ര്‍ പു​​ഴ​​യി​​ലും മ​​ണി​​മ​​ല​​യാ​​റി​​ലും ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ര്‍​ന്നു. പ​​ഴ​​യി​​ടം കോ​​സ്‌​​വേ വീ​​ണ്ടും വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി. രാ​​വി​​ലെ പ​​ത്തോ​​ടെ മ​​ഴ പൂ​​ര്‍​ണ​​മാ​​യും മാ​​റി​​യ സ്ഥി​​തി​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ പാ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നെ​​ല്ലാം വെ​​ള്ള​​മി​​റ​​ങ്ങി. ഞാ​​യ​​റാ​​ഴ്ച പ​​ഴ​​യി​​ടം പാ​​ല​​ത്തി​​ല്‍ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മാ​​ലി​​ന്യ​​ങ്ങ​​ളെ​​ല്ലാം നീ​​ക്കം ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ പെ​​യ്ത മ​​ഴ​​യി​​ല്‍ വീ​​ണ്ടും മാ​​ലി​​ന്യം അ​​ടി​​ഞ്ഞു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്ന് ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ള്‍ പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​രു​​ക​​യാ​​ണ്.

ജാ​​ഗ്ര​​ത​​യി​​ല്‍ മ​​ല​​യോ​​ര മേ​​ഖ​​ല

മു​​ണ്ട​​ക്ക​​യം: മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ക​​ന​​ത്ത മ​​ഴ​​യ്ക്ക് നേ​​രി​​യ ശ​​മ​​നം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​മു​​ത​​ല്‍ പ​​ക​​ല്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ നേ​​രി​​യ മ​​ഴ പെ​​യ്ത​​ങ്കി​​ലും ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യാ​​തി​​രു​​ന്ന​​ത് മ​​ല​​യോ​​ര മേ​​ഖ​​ല​​യ്ക്ക് ആ​​ശ്വാ​​സ​​മാ​​യി. പ്ര​​ദേ​​ശ​​ത്തെ പ്ര​​ധാ​​ന പു​​ഴ​​ക​​ളാ​​യ പു​​ല്ല​​ക​​യാ​​റ്റി​​ലെ​​യും നെ​​ടും​​തോ​​ട്ടി​​ലെ​​യും മ​​ണി​​മ​​ല​​യാ​​റ്റി​​ലെ​​യും ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്നി​​ട്ടു​​ണ്ട്. ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ലും മ​​ഴ​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ലും പ്ര​​ദേ​​ശ​​ത്തെ ചെ​​റു​​തും വ​​ലു​​തു​​മാ​​യ പാ​​ല​​ങ്ങ​​ളി​​ല്‍ വ​​ലി​​യ​​തോ​​തി​​ലാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ളും മ​​ര​​ക്ക​​ഷ​​ണ​​ങ്ങ​​ളും വ​​ന്ന​​ടി​​ഞ്ഞ​​ത്.

പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും റ​​വ​​ന്യൂ അ​​ധി​​കൃ​​ത​​രു​​ടെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ല​​ങ്ങ​​ളി​​ലും റോ​​ഡു​​ക​​ളി​​ലും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ ക​​ല്ലും മ​​ണ്ണും ത​​ടി​​യും മാ​​ലി​​ന്യ​​ങ്ങ​​ളും നീ​​ക്കം ചെ​​യ്തി​​ട്ടു​​ണ്ട്. ഉ​​രു​​ള്‍ പൊ​​ട്ട​​ലി​​ല്‍ ഒ​​ഴു​​കി​​യെ​​ത്തി​​യ ഭീ​​മ​​ന്‍ മ​​ര​​ങ്ങ​​ള്‍ മു​​ണ്ട​​ക്ക​​യം കോ​​സ്‌​​വേ പാ​​ല​​ത്തി​​ലും കൂ​​ട്ടി​​ക്ക​​ല്‍ ച​​പ്പാ​​ത്തി​​ലും അ​​ടി​​ഞ്ഞി​​രു​​ന്നു. ക്രെ​​യി​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച് ഈ ​​മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു​​മാ​​റ്റി വെ​​ള്ള​​മൊ​​ഴു​​ക്ക് സു​​ഗ​​മ​​മാ​​ക്കി.

Kerala

മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ള​പ്പൊ​ക്കം; മ​ണി​മ​ല​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു, ഗ​താ​ഗ​തം മു​ട​ങ്ങി

പാ​ലാ: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ള​പ്പൊ​ക്കം. ഇ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പാ​ലാ - ഈ​രാ​റ്റു​പേ​ട്ട റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ണി​മ​ല​യാ​റ്റി​ലും വെ​ള്ളം ഉ​യ​രു​ക​യാ​ണ്. മ​ണി​മ​ല​യാ​റി​ന്‍റെ കൈ​വ​ഴി നി​റ​ഞ്ഞ് കു​ട്ടി​ക്ക​ൽ റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. തീ​ക്കോ​യി മു​പ്പ​തേ​ക്ക​ർ ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നി​ല​വ് വ​ലി​യ​മം​ഗ​ലം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ട​മ​രു​ക് - വാ​ക​ക്കാ​ട് റോ​ഡ്, ഇ​ട​മ​രു​ക് - പൈ​ക​ട​പ്പീ​ടി​ക റോ​ഡ് തു​ട​ങ്ങി​യ വ​ഴി​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പൂ​ഞ്ഞാ​ർ പ​ള്ളി​വാ​തി​ൽ ഭാ​ഗ​ത്ത് റോ​ഡി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

ഇ​ള​ങ്കാ​ട് വ​ല്യേ​ന്ത ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി പ​ല​യി​ട​ത്തും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു​വ​രി​ക​യാ​ണ്. കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത്, കോ​സ്‌​വേ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി എ​ന്നി​വി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Kerala

മ​ണ്ണി​ടി​ഞ്ഞ​ത് കാ​മ​ല്‍ ഹ​മ്പ് മ​ല​നി​ര​യി​ല്‍

​​​ല്‍​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി​​​ക്ക​​​ടു​​​ത്ത് ഇ​​​ന്ന​​​ലെ മ​​​ണ്ണി​​​ടി​​​ഞ്ഞ മീ​​​നാ​​​ക്ഷി പ്ര​​​ദേ​​​ശം പ​​​രി​​​സ്ഥി​​​തി ദു​​​ര്‍​ബ​​​ല​​​മാ​​​യ കാ​​​മ​​​ല്‍ ഹ​​​മ്പ് മ​​​ല​​​നി​​​ര​​​യു​​​ടെ ഭാ​​​ഗം.

മീ​​​നാ​​​ക്ഷി പാ​​​ല​​​ത്തി​​​ല്‍​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം എ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് 2024 ജൂ​​​ലൈ 30ന് ​​​അ​​​നേ​​​ക​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ പു​​​ഞ്ചി​​​രി​​​മ​​​ട്ടം. കാ​​​മ​​​ല്‍ ഹ​​​മ്പ് മ​​​ല​​​നി​​​ര​​​യി​​​ല്‍ ഉ​​​ള്‍​പ്പ​​​ടു​​​ന്ന​​​താ​​​ണ് ഈ ​​​സ്ഥ​​​ല​​​വും.

ജൈ​​​വ വൈ​​​വി​​​ധ്യ​​​ത്തി​​നു പ്ര​​​സി​​​ദ്ധ​​​മാ​​​യ ഈ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ 1960 മു​​​ത​​​ല്‍ നി​​​ര​​​വ​​​ധി ത​​​വ​​​ണ ഉ​​​രു​​​ള്‍പൊ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

1984 ലും 2019​​​ലും 2020ലും ​​​മു​​​ണ്ട​​​ക്കൈ​​​യി​​​ല്‍ ഉ​​​രു​​​ള്‍ പൊ​​​ട്ടി. ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ ക​​​വ​​​ള​​​പ്പാ​​​റ​​​യും പാ​​​താ​​​റും പു​​​ഞ്ചി​​​രി​​​മ​​​ട്ട​​​ത്തി​​​ന് ഏ​​​റെ അ​​​ക​​​ലെ​​​യ​​​ല്ല. 2019 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന് ഉ​​​രു​​​ള്‍ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ പു​​​ത്തു​​​മ​​​ല മീ​​​നാ​​​ക്ഷി പാ​​​ല​​​ത്തി​​​ന്‍റെ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​മാ​​​ണ്.

District News

കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ മ​ഴ​ക്കു​റ​വ്: കാ​ര്‍​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍

പു​ല്‍​പ്പ​ള്ളി: മ​ഴ​ക്കു​റ​വി​നെ​ത്തു​ട​ര്‍​ന്ന് കാ​ര്‍​ഷി​ക മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍. കു​രു​മു​ള​കി​ന് തി​രി​യി​ടേ​ണ്ട സ​മ​യ​ത്ത് മ​ഴ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കു​രു​മു​ള​ക് ചെ​ടി​ക​ളി​ല്‍ തി​രി​യി​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഇ​തി​നു​പു​റ​മേ കാ​പ്പി, ഇ​ഞ്ചി, ചേ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് വ​ള​പ്ര​യോ​ഗം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​പ്പി​ച്ചെ​ടി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ വ​ള​പ്ര​യോ​ഗം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ കാ​പ്പി​ക്കു​രു​വി​ന് വ​ള​ര്‍​ച്ച ല​ഭി​ക്കൂ. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.
മേ​യ് മാ​സം അ​വ​സാ​ന​ത്തോ​ടെ ന​ട്ട കു​രു​മു​ള​ക് തൈ​ക​ള്‍ മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​ടി​ക്ക​രി​യു​ന്ന അ​വ​സ്ഥ​യാ​ണ്. ജി​ല്ല​യി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മ​ഴ ല​ഭി​ച്ച​പ്പോ​ഴും പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തീ​രെ മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല.

ദ്രു​ത​വാ​ട്ട​വും വ​ര​ള്‍​ച്ച​യും​മൂ​ലം കു​രു​മു​ള​ക് കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍ പു​നഃ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ബാ​ങ്കു​ക​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ വാ​യ്പ​യെ​ടു​ത്താ​ണ് വീ​ണ്ടും കു​രു​മു​ള​ക് കൃ​ഷി​യി​ലേ​ക്ക് തി​ര​ഞ്ഞ​ത്. കു​രു​മു​ള​കി​ന് ന്യാ​യ​മാ​യ വി​ല​യു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കു​റ​വ് കാ​ര​ണം അ​ടു​ത്ത വ​ര്‍​ഷം കു​രു​മു​ള​ക് വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ഇ​ഞ്ചി​യും ചേ​ന​യും ഉ​ള്‍​പ്പെ​ടെ മ​ഴ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

മ​ഴ​യി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ബ​നി ന​ദി​യി​ലും ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​തി​നാ​ല്‍ അ​മ്പ​ത് വ​യ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ല്‍ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കൃ​ഷി​ക​ളെ​ല്ലാം പൂ​ര്‍​ണാ​യി ന​ശി​ച്ച​തോ​ടെ ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ജ​ല​സേ​ച​ന​മെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

District News

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

ചേ​ർ​ത്ത​ല: ശ​ക്ത​മാ​യ മ​ഴ​യെത്തുട​ര്‍​ന്ന് ചേ​ര്‍​ത്ത​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും വെ​ള്ള​ത്തി​ൽ മു​ങ്ങി. ചേ​ർ​ത്ത​ല എ​ഇ​ഒ ഓ​ഫീ​സ്, ഡി​ഇ​ഒ ഒ​ഫീ​സ്, ബി​ആ​ർ​സി ഓ​ട്ടി​സം സെ​ന്‍റർ, ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ ഗ​വ​. ബോ​യ്സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഓ​ഫീ​സു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ലാ​യ​ത്.

മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തി​ലൂ​ടെ ന​ട​ന്നു​വേ​ണം വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സു​ക​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ത്തേ​ണ്ട​ത്. ഇ​തു​കൂ​ടാ​തെ നി​ര​വ​ധി ജ​ന​ങ്ങ​ളാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ക​ല​ർ​ന്ന വെ​ള്ള​ത്തി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ നീ​ന്തിപ്പോ​കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ കാ​നനി​ർ​മാ​ണ​ത്തെത്തുട​ർ​ന്നാ​ണ് പ്ര​ദേ​ശം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ഒ​രു മ​ഴ​യ്ക്കുത​ന്നെ ഇ​വി​ടെ ആ​കെ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​ണ്. ഓ​ട്ടി​സം സെന്‍ററി​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ തെ​റാ​പ്പി​ക്ക് എ​ത്തു​ന്നി​ല്ല. ഇ​വി​ടെ​യു​ള്ള ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഭി​ന്ന​ശേ​ക്ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ന്‍ററി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ തെ​റാ​പ്പി മു​ട​ങ്ങു​ക​യാ​ണ്.

ഡിഇഒ ​ഓ​ഫീ​സു​ക​ളി​ലേ​ക്കു പോ​കു​ന്ന​വ​ർ ത​ടി​പ്പാ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു കെ​ട്ടി​ട​ത്തി​ൽനി​ന്ന് അ​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്കു പോ​കു​ന്ന​ത്. ഇ​വി​ടെ മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ലേ​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണ്. വെ​ള്ള​വും മാ​ലി​ന്യ​വും കൂ​ടി​ക്ക​ല​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് ഒ​ഴു​കു​ന്ന​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ വെ​ള്ളം ഒ​ഴു​കി​പ്പോ​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

മു​റ്റം വെ​ള്ള​ക്കെ​ട്ടി​ൽ; ഒ​ടു​വി​ൽ വെ​ള്ളം വ​റ്റി​ച്ച് ശ്യാ​മ​ള​യ്ക്ക് ചി​ത​യൊ​രു​ക്കി

ഹ​രി​പ്പാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​റ്റ​ത്ത് രൂ​പ​പ്പെ​ട്ട ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​നൊ​ടു​വി​ൽ, ഡീ​സ​ൽ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ചി​ത​യൊ​രു​ക്കി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ വെ​ട്ടു​വേ​നി ക​ഴു​കി കോ​തേ​രി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശ്യാ​മ​ള(62)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​ഞ്ഞശേ​ഷം സം​സ്ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്യാ​മ​ള ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന്ത​രി​ച്ച​ത്. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യെതു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ റോ​ഡി​ലും വീ​ട്ടു​മു​റ്റ​ത്തും വ​ൻ​തോ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഡീ​സ​ൽ മോ​ട്ടോ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ച് മു​റ്റ​ത്തെ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​ച്ചശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ​ക്ക് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങാ​നാ​യ​ത്. ചി​ത​യൊ​രു​ക്കേ​ണ്ട ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റി​റ​ക്കി ഉ​യ​രം കൂ​ട്ടി​യശേ​ഷം ദ​ഹ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചാ​ണ് ഒ​ടു​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.
കാ​ട്ടി​ൽ ജം​ഗ്ഷ​ൻ - കോ​തേ​രി​ൽ ല​ക്ഷം വീ​ട് റോ​ഡി​ന്‍റെ ഓ​ര​ത്താ​ണ് ശ്യാ​മ​ള​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.

കേ​വ​ലം 500 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ഈ ​റോ​ഡി​ന്‍റെ നൂ​റ് മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. പ്ര​ദേ​ശ​ത്ത് മു​ൻ​പു​ണ്ടാ​യി​രു​ന്ന സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് തോ​ടു​ക​ൾ സ്വ​കാ​ര്യവ്യ​ക്തി​ക​ൾ കൈ​യേ​റി നി​ക​ത്തി​യ​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം. ഇ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഇ​വി​ടെ​യു​ള്ള അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് നി​ത്യ​ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്.

Kerala

ചേ​ര്‍​ത്ത​ല​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി; വെ​ള്ള​ത്തി​ല്‍ കി​ട​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല​യി​ല്‍ വെ​ള്ള​ത്തി​ല്‍ കി​ട​ന്ന് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം. ദേ​ശീ​യ​പാ​ത നി​ര്‍​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ചേ​ര്‍​ത്ത​ല​യി​ല്‍ ഏ​റെ നാ​ളു​ക​ളാ​യി ഈ ​പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഹൈ​വേ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മെ​ന്നാ​ണ് ആ​രോ​പ​ണം. ദേ​ശീ​യ പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​യ​ത്.

തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​വ​ഴി ന​ഗ​ര​ത്തി​ലെ സ​ക​ല​മാ​ലി​ന്യ​ങ്ങ​ളു​മ​ട​ങ്ങി​യ വെ​ള്ളം വീ​ടു​ക​ളി​ലേ​ക്കെ​ത്തു​ന്നു. ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള​ട​ക്കം വീ​ടു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി​പ്പോ​കു​ന്ന ഗ​തി​കേ​ടി​ലാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ വീ​ടു​ക​ളി​ല്‍ സ്വ​സ്ഥ​മാ​യി​രി​ക്കാ​നോ ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്നി​ല്ല.

വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യു​മാ​യി എ​ത്തി. വൈ​കു​ന്നേ​രം ഏ​ഴി​ന് തോ​ട്ടി​ലെ ത​ട​സ​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​വ​ര്‍​ത്തി ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി. ത​ട​സം നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു നീ​ക്കും എ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​റ​പ്പ് ന​ല്‍​കി. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

District News

റോ​ഡു​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍, യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

രാ​മ​പു​രം: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പു​ക​ള്‍ ഇ​ടു​ന്ന​തി​നു​വേ​ണ്ടി രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​പ്പു​ല​ത്ത് റോ​ഡു​ക​ള്‍ കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രും ഒ​രേ​പോ​ലെ ദു​രി​ത​ത്തി​ല്‍.

ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ മീ​ന​ച്ചി​ല്‍-​മ​ല​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു വേ​ണ്ടി​യാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. പ്രാ​യ​മാ​യ​വ​രും സ്‌​കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ളും റോ​ഡി​ല്‍ തെ​ന്നിവീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കൂ​ട​പ്പു​ല​ത്തെ ചെ​റു​വ​ഴി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ റോ​ഡു​ക​ളും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.
അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

നാ​ളി​തു​വ​രെയാ​യി​ട്ടും പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ള്‍ ഒ​ന്ന​ട​ങ്കം ആ​ശ​ങ്ക​യി​ലാ​ണ്. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​ത് ഒ​രു വാ​ര്‍​ഡി​ലെ ജ​ന​ങ്ങ​ളെ ആ​കെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് വാ​ര്‍​ഡ് മെം​ബ​ര്‍ എം.​പി. ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.


അ​ടി​യ​ന്ത​ര​മാ​യി റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍

 

Latest News

Corehub Up