ഈരാറ്റുപേട്ടയിലെ പ്രളയബാധിതരായ 410 കുടുംബങ്ങൾക്ക് നൽകുന്ന ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനം
ഈരാറ്റുപേട്ട: പ്രളയബാധിത കുടുംബങ്ങൾക്കായി ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി പുനരധിവാസ സഹായ പാക്കേജ് ഒരുക്കുന്നു.
തോട്ടുമുക്കിലെ സൗഹൃദ കിച്ചനിൽ നടന്ന ചടങ്ങിൽ 410 കുടുംബങ്ങൾക്ക് നൽകുന്ന ഗൃഹോപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസറും പൂഞ്ഞാർ സ്വദേശി സെബിൻ ജോസഫും ചേർന്ന് നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസർ അധ്യക്ഷത വഹിച്ചു. നിഷാദ് നടയ്ക്കൽ, മുഹിയുദ്ദീൻ പള്ളി ഇമാം വി.പി. സുബൈർ മൗലവി, അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ, നൈനാർ പള്ളി ഇമാം ഐ.എസ്. മുഹമ്മദ് അഷറഫ് മൗലവി, വ്യാപാരി വ്യാവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ്, നഗരസഭാ സെക്രട്ടറി വിപിൻ കുമാർ, പുത്തൻ പള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലിഹ്, മുഹിയുദ്ദീൻ പള്ളി പ്രസിഡന്റ് അഫ്സ്റുദ്ദീൻ പുള്ളോലിൽ, പി.എം. അബ്ദുൽ ഖാദർ, അബ്ദുൽ ഗഫൂർ, റഫീഖ് പേഴുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.
മകന്റെ ജന്മദിനാഘോഷത്തിനു കരുതിവച്ച തുക ഈരാറ്റുപേട്ട പ്രളയ ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത പൂഞ്ഞാർ കൈപ്പള്ളി സ്വദേശി സെബിൻ ജോസഫിനെ ഈരാറ്റുപേട്ട നഗരസഭയും പൗരാവലിയും ചേർന്ന് ആദരിച്ചു.
Tags : Nattuvishesham Local News Eratupetta flooded