x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​യ്മ​​​​ന​​​​ത്തെ 70 ശ​​​​ത​​​​മാ​​​​നം പ്ര​​​​ദേ​​​​ശ​​​​വും വെ​​​​ള്ള​​​​ത്തി​​​​ൽ

വെബ് ഡെസ്ക്
Published: August 6, 2026 12:16 AM IST | Updated: August 6, 2026 12:16 AM IST

അ​​​​യ്മ​​​​നം പി​​​​ജെ​​​​എം യു​​​​പി സ്കൂ​​​​ളി​​​​ൽ ജി​​​​ല്ലാ ക​​​​ല​​​​ക്‌​​​​ട​​​​ർ ചേ​​​​ത​​​​ൻ കു​​​​മാ​​​​ർ മീ​​​​ണ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ.

അ​​​​യ്മ​​​​നം: വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു അ​​​​യ്മ​​​​ന​​​​ത്തെ 70 ശ​​​​ത​​​​മാ​​​​നം പ്ര​​​​ദേ​​​​ശ​​​​വും വെ​​​​ള്ള​​​​ത്തി​​​​ൽ. വീ​​​​ടു​​​​ക​​​​ളി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി താ​​​​മ​​​​സ​​​​യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​​തെ നി​​​​ര​​​​വ​​​​ധി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലും ബ​​​​ന്ധു​​​​വീ​​​​ടു​​​​ക​​​​ളി​​​​ലും അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​യ്മ​​​​ന​​​​ത്തെ നാ​​​​ലു ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലാ​​​​യി 331 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ത്തി​​​​ക്കു​​​​ന്ന ക്യാ​​​​മ്പു​​​​ക​​​​ളാ​​​​യ അ​​​​യ്മ​​​​നം പി​​​​ജെ​​​​എം യു​​​​പി സ്കൂ​​​​ൾ, ഒ​​​​ള​​​​ശ സി​​​​എം​​​​എ​​​​സ് എ​​​​ൽ​​​​പി സ്കൂ​​​​ൾ, പ​​​​രി​​​​പ്പ് ഹൈ​​​​സ്കൂ​​​​ൾ, കു​​​​ട​​​​മാ​​​​ളൂ​​​​ർ എ​​​​ൽ​​​​പി​​​​എ​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 611 ആ​​​​ളു​​​​ക​​​​ൾ ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്. ജി​​​​ല്ലാ ക​​​​ല​​​​ക്‌​​​​ട​​​​ർ ചേ​​​​ത​​​​ൻ കു​​​​മാ​​​​ർ മീ​​​​ണ ക്യാ​​​​മ്പു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ദു​​​​രി​​​​ത​​​​ബാ​​​​ധി​​​​ത​​​​രോ​​​​ട് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞു.

നീ​​​ണ്ടൂ​​​രി​​​ൽ പ്ര​​​ള​​​യദു​​​രി​​​തം

ഏ​​​റ്റു​​​മാ​​​നൂ​​​ർ: ഒ​​​രു പ​​​ക​​​ൽ മ​​​ഴ മാ​​​റി നി​​​ന്നി​​​ട്ടും നീ​​​ണ്ടൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ദു​​​രി​​​തം കു​​​റ​​​ഞ്ഞി​​​ല്ല. ഇ​​​ന്ന​​​ലെ വെ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും വെ​​​ള്ളം ഇ​​​റ​​​ങ്ങി​​​യി​​​ല്ല. കി​​​ഴ​​​ക്ക​​​ൻ വെ​​​ള്ള​​​ത്തി​​​ന്‍റെ വ​​​ര​​​വ് നി​​​ന്നി​​​ട്ടി​​​ല്ല. തോ​​​ടു​​​ക​​​ളി​​​ൽ പോ​​​ള നി​​​റ​​​ഞ്ഞ​​​താ​​​ണ് പ്ര​​​ള​​​യ​​​ജ​​​ലം ഒ​​​ഴു​​​കി മാ​​​റാ​​​ത്ത​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണം. 90 വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി. പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ര​​​ണ്ട് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. സെ​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് എ​​​ൽ​​​പി സ്‌​​​കൂ​​​ളി​​​ൽ 34 ഉം ​​​എ​​​സ്കെ​​​വി സ്‌​​​കൂ​​​ളി​​​ൽ 77 പേ​​​രും ക്യാ​​​മ്പി​​​ലു​​​ണ്ട്. ഇ​​​വ​​​രെ കൂ​​​ടാ​​​തെ എ​​​സ്കെ​​​വി സ്‌​​​കൂ​​​ളി​​​ൽ 18 ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മൂ​​​ന്നു പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ട​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യി. മാ​​​ക്കോ​​​ത്ത​​​റ, വി​​​രു​​​പ്പു​​​കാ​​​ല, മു​​​ട​​​ക്കാ​​​ലി പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ട​​​വീ​​​ണ​​​ത്. വി​​​ത​​​യ്ക്കു വേ​​​ണ്ടി ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​രു​​​ന്ന പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ മ​​​ട​​​വീ​​​ഴ്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ലി​​​യ ന​​​ഷ്‌​​​ടം വ​​​രു​​​ത്തി. അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ളു​​​ടെ പു​​​റം​​​ബ​​​ണ്ടു​​​ക​​​ൾ ഉ​​​യ​​​രം കൂ​​​ട്ടി ബ​​​ല​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ക​​​ർ​​​ഷ​​​ക​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ്.

Tags : Nattuvishesham Local News Aymanam flooded

Recent News

Corehub Up