പ്രതീകാത്മക ചിത്രം
കോട്ടയം: പ്രളയകാലം മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും ദുരിതകാലമാണ്.
ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ മിക്ക ആളുകളുടെയും ജീവനോപാധിയായി ആട്, പശു, കോഴി തുടങ്ങിയവയും പൂച്ച, നായ തുടങ്ങിയ അരുമ മൃഗങ്ങളം ദുരിതത്തിലാണ്. വെള്ളം കയറാത്ത ഉയര്‍ന്ന സ്ഥലങ്ങള്‍, പാലങ്ങള്‍ എന്നിവിടങ്ങളില്‍ ടാര്‍പോളീന്‍ വലിച്ചുകെട്ടി അതിനടിയിലാണു പലരും മൃഗങ്ങളെ സംരക്ഷിക്കുന്നത്.
കോഴികളെയും മറ്റും കാലില്‍ വള്ളികെട്ടിയാണ് നിര്‍ത്തിയിരിക്കുന്നത്. ഇവയ്ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത് അല്‍പ്പം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വെള്ളം കയറാത്ത സ്ഥലങ്ങളില്‍നിന്നു പുല്ലും മറ്റും എത്തിക്കുന്നുണ്ട്.
മൃഗസംരക്ഷണവകുപ്പ് മൃഗങ്ങളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും കാലിത്തീറ്റ തുടങ്ങിയവ ഉറപ്പാക്കുന്നുണ്ട്.
Tags :