പ്രതീകാത്മക ചിത്രം
കണ്ണൂർ: തെരുവുനായയുടെ ആക്രമണമുണ്ടായതറിഞ്ഞ് ജില്ലാ ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകരെ വിലക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി കാണിച്ച് മാധ്യമപ്രവർത്തകർ പരാതി നൽകി.
ആശുപത്രി സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്. ഇന്നലെ നിരവധി പേരെ തെരുവുനായ കടിച്ച വിവരമറിഞ്ഞ് വാർത്ത ശേഖരിക്കാനായി ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകരോട് അത്യാഹിത വിഭാഗത്തിന് മുന്നിൽ ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി.
ഫോട്ടോഗ്രാഫർമാരോട് കാമറ അകത്തേക്ക് കടത്തിവിടില്ലെന്ന് പറയുകയായിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കാമറ അകത്തേക്ക് കടത്തി വിടരുതെന്ന് സൂപ്രണ്ട് നിർദേശിച്ചിട്ടുണ്ടെന്നായിരുന്നു സുരക്ഷാ ജീവനക്കാരൻ മറുപടി നൽകിയത്.
Tags : Nattuvishesham DistrictNews DeepikaNews district hospital.