പരിശോധനയിൽ പിടികൂടിയ അരിഷ്ടം.
താമരശേരി: ലൈസൻസില്ലാതെ അളവിൽ കൂടുതൽ അരിഷ്ടം സൂക്ഷിച്ച സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. ചമൽ-കേളൻമൂലയിൽ പ്രവർത്തിക്കുന്ന ദേശീയ ആയുർവേദ ഫാർമസിയിൽ നടത്തിയ പരിശോധനയിലാണ് 12.6 ലിറ്റർ അരിഷ്ടവും ആസവവും കണ്ടെത്തിയത്.
സംഭവത്തിൽ കടയുടമ കേളന്മൂല വട്ടപൊയിൽ രാജേഷിനെതിരേ കേസെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി താമരശേരി എക്സൈസ് സർക്കിൾ ഓഫീസും താമരശേരി പോലീസും ചേർന്ന് ബുധനാഴ്ച നടത്തിയ സംയുക്ത പരിശോധനയിലാണ് അരിഷ്ടവും ആസവവും പിടികൂടിയത്. താമരശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .
Tags : Nattuvishesham Local News Arishtam liquor