x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം വാ​ഗ്ദാ​നം ത​ട്ടി​പ്പ്; ര​ണ്ട് പേ​ർ​ക്കെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: August 6, 2026 02:31 AM IST | Updated: August 6, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

നാ​ദാ​പു​രം: വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ട​ച്ചേ​രി പൊ​ലി​സ് കേ​സെ​ടു​ത്തു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി അ​ഡ്‌​മി​ഷ​നും വി​സ​യും ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 6,70,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി എ​ട​ച്ചേ​രി നോ​ർ​ത്ത് സ്വ​ദേ​ശി മേ​പ്പ​റ​മ്പ​ത്ത് ബി​പി​ൻ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡി​ജോ വി​ൻ​സെ​ന്‍റ്, നീ​തു വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് എ​ട​ച്ചേ​രി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

2022 ജൂ​ലൈ ഒ​ന്ന് മു​ത​ൽ 2024 ജ​നു​വ​രി 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നാം സെ​മ​സ്റ്റ​ർ ഫീ​സാ​യി 2,000 ചെ​ക്ക് റി​പ്പ​ബ്ലി​ക് ക​റ​ൻ​സി (ഏ​ക​ദേ​ശം 1,93,000 ഇ​ന്ത്യ​ൻ രൂ​പ) അ​ട​ച്ച​താ​യി വ്യാ​ജ രേ​ഖ നി​ർ​മി​ച്ച് പ്ര​തി​ക​ൾ ബി​ബി​ന്‍റെ വാ​ട്‌​സാ​പ്പി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് വി​ശ്വ​സി​ച്ച് പ​ല​പ്പോ​ഴാ​യി മൊ​ത്തം 6,70,000 രൂ​പ ഒ​ന്നാം പ്ര​തി​യാ​യ ഡി​ജോ
വി​ൻ​സെ​ന്‍റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി. എ​ന്നാ​ൽ അ​ഡ്‌​മി​ഷ​നോ വി​സ​യോ ശ​രി​യാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് 4,00,000 രൂ​പ തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും, ബാ​ക്കി വ​ന്ന 2,70,000 രൂ​പ​യും ന​ൽ​കാ​തെ പ്ര​തി​ക​ൾ ബി​പി​നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബി​പി​ൻ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags : Nattuvishesham Local News Fraud on promise two people

Recent News

Corehub Up