ചിറ്റൂർ കോളജിൽ നടന്ന കളമെഴുത്ത് പ്രദർശനത്തിൽ കടന്നമണ്ണ ശ്രീനിവാസൻ പ്രഭാഷണം നടത്തുന്നു.
ചിറ്റൂർ: അനുഷ്ഠാനകലയായ കളമെഴുത്തുപാട്ടിനെ അടുത്തറിഞ്ഞ് ചിറ്റൂർ ഗവൺമെന്റ് കോളജ് വിദ്യാർഥികൾ. കോളജിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാമ്പസിലെ റൂസ ബ്ലോക്കിൽ കളമെഴുത്ത് ശിൽപശാല നടത്തിയത്. ചരിത്ര വിഭാഗം മേധാവി എസ്. ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു.
കടന്നമണ്ണ ശ്രീനിവാസൻ കളമെഴുത്ത് കലയിലെ അനുഷ്ഠാന പ്രാധാന്യവും സാങ്കേതികതയും വിദ്യാർഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി. അസിസ്റ്റന്റ് പ്രഫസർ സി. ജയന്തി, ബി.അക്ഷയ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Kalamzhuthu Pattu