കോയന്പത്തൂരിലെത്തിയ ആറ്റൂർ റോട്ടറിക്ലബ് മിഡ് ടൗണിന്റെ ബോധവത്കരണ മാരത്തൺ.
കോയന്പത്തൂർ: ആറ്റൂർ റോട്ടറിക്ലബ് മിഡ് ടൗണിന്റെ ബോധവത്കരണ മാരത്തൺ കോയന്പത്തൂരിലെത്തി. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച സന്ദേശവുമായാണ് ആറ്റൂരിൽനിന്നുള്ള റൊട്ടേറിയന്മാർ തമിഴ്നാട്ടിലുടനീളം മാരത്തൺ സംഘടിപ്പിച്ചിട്ടുള്ളത്.
അഞ്ചാംദിവസം സംഘം കോയന്പത്തൂരിലെത്തി. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി, ഉദുമൽപേട്ട്, ഡിണ്ടിഗൽ, മധുര വഴി മാരത്തൺ കടന്നുപോകും. റേസ് കോഴ്സിലെ കളക്ടറുടെ ബംഗ്ലാവിനു മുന്നിൽ റോട്ടറി മുൻ ഗവർണർ ഡോ.കെ.എ. കുര്യാച്ചൻ ആന്റണി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂർ ടെക്സിറ്റിയിലെ ആർ.ടി.എൻ. റെജി കുര്യൻ, കോയമ്പത്തൂർ സിറ്റിയിലെ ആർ.ടി.എൻ. അശോക് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.