x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​മാ​ല പൊട്ടിക്കാന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 21, 2026 03:25 AM IST | Updated: September 21, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: മേ​പ്പ​യൂ​ര്‍ പൊലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ക​ഴു​ത്തി​ലെ സ്വ​ര്‍​ണ​മാ​ല പി​ടി​ച്ചു​പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പൊ​ലി​സി​ന്‍റെ പി​ടി​യി​ല്‍.

ചെ​ര​ണ്ട​ത്തൂ​ര്‍ വൈ​ദ്യ​ന്‍റെ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷം​സു​ദ്ദീ​ന്‍ (38) ആ​ണ് പി​ടി​യി​ലാ​യ​ത്.​ഈ മാ​സം ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി 7.10 ഓ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ ​കു​രു​ടി​മു​ക്ക് പൈ​നാ​റ​ത്താ​ല കാ​ളി​യ​ത്തു​മു​ക്ക് റോ​ഡി​ല്‍ എ​ത്തി​യ​പ്പോ​ള്‍ എ​തി​ര്‍​ദി​ശ​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ വ​ന്ന പ്ര​തി സ്വ​ര്‍​ണ​മാ​ല പി​ടി​ച്ചു​വ​ലി​ച്ച് ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up