പ്രതീകാത്മക ചിത്രം
താമരശേരി: പരപ്പൻപൊയിലിൽ ജീപ്പ് ഇടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പൻപൊയിൽ കരുവാറമ്മൽ ജയശ്രീ (46) നാണ് താർ ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയാണ് സംഭവം.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ജീപ്പ് ഇടിക്കുകയായിരുന്നു. എന്നാൽ ജീപ്പ് നിർത്താതെ കടന്നുകളഞ്ഞു. പരിക്കേറ്റ ജയശ്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശേരി ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.