x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഉ​പ്പ്' പ​ദ്ധ​തി​ ഒരുക്കി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം

വെബ് ഡെസ്ക്
Published: November 24, 2026 01:44 AM IST | Updated: November 24, 2026 01:44 AM IST

ക​ട​ല്‍​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്നു.


​പൂ​വാ​ര്‍: ക​ട​ലി​ന്‍റെ​യും കാ​ടി​ന്‍റെ​യും പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണം, ക​ട​ലി​ലെ​യും കാ​ട്ടി​ലെ​യും ജീ​വ​നു​ക​ളു​ടെ പ​ഠ​നം മു​ത​ലാ​യ​വ ല​ക്ഷ്യ​മി​ട്ട് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​രൂ​പം ന​ല്‍​കി​യ "ഉ​പ്പ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദ്വി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഓ​ഷ്യ​ൻ സ്റ്റു​ഡ​ന്‍റ്സ് ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​വാ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ആ​ൻ​ഡ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും 100 വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഫ്രീ​ഡാ സൈ​മ​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫാ. ​ബാ​ബു​രാ​ജ്, കു​മാ​ര്‍ സ​ഹാ​യ​രാ​ജു മു​ത​ലാ​യ​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു.

എ​ന്‍​എ​സ്എ​സ് റീ​ജ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ്മോ​ന്‍ ഓ​ല​ത്താ​ന്നി, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ല്‍​ബി​ന്‍, പി​എ​സി അം​ഗം ഡോ. ​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക്ല​സ്റ്റ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഷൈ​ന്‍, ശ​ര​ത്, ദീ​പ്തി, ലി​ജി​ൻ​സ ഒ​എ​സ്സി ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന്‍ ആ​ന്‍റ​ണി, ജി​ൻ​സി, ഫെ​ബി​ൻ ഫ്ര​ഡി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക മ​ത്സ്യ​ബ​ന്ധ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എം. ​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു. മു​തി​ര്‍​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ വോ​ള​ന്‍റി​യ​ര്‍​മാ​രു​മാ​യി എം​എ​ൽ​എ സം​വ​ദി​ച്ചു.

Tags : National Service Scheme Uppu project NattuVishesham DistrictNews

Recent News

Corehub Up