x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

90,136 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

വെബ് ഡെസ്ക്
Published: November 23, 2026 05:08 AM IST | Updated: November 23, 2026 05:08 AM IST

പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള 90,136 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കി. പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​ന്നും നാ​ളെ​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും.

ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ആ​ളു​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ടീ​മു​ക​ളും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.
പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ദു​മ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​കെ.​ടി. രേ​ഖ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റാ​ബി, വാ​ര്‍​ഡ് മെം​ബ​ര്‍ കെ. ​പ്ര​മീ​ള, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ്, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്‌​ട​റേ​റ്റ് ട്രെ​യി​നിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​ന്‍. അ​ജ​യ്, ഐ​എ പി ​കാ​സ​ര്‍​ഗോ​ഡ് സെ​ക്ര​ട്ട​റി ഡോ. ​ഉ​ദ​യ് ശ്രീ​നി​വാ​സ്, റോ​ട്ട​റി ഡി​സ്ട്രി​ക്‌​ട് പ​ള്‍​സ് പോ​ളി​യോ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​സി.​എ​ച്ച്. ജ​നാ​ര്‍​ദ്ദ​ന നാ​യി​ക്, ഉ​ദു​മ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫി​സ​ര്‍ സ്റ്റെ​ല്ല ജോ​സ​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ടി.​ര​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​വി.​എ​സ്. ദി​വ്യ സ്വാ​ഗ​ത​വും ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : polio drops Nattuvishesham DistrictNews

Recent News

Corehub Up