ബാലസഭ റസിഡൻഷ്യൽ ക്യാന്പിൽനിന്ന്.
കൊയിലേരി: കുടുംബശ്രീ ജില്ലാ മിഷന്റെയും പനമരം സിഡിഎസിന്റെയും ആഭിമുഖ്യത്തിൽ പണിയ സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി ’ന്നാങ്ക ഒപ്പരം’ എന്ന പേരിൽ താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററിൽ സംഘടിപ്പിച്ച ബാലസഭ റസിഡൻഷ്യൽ ക്യാന്പിൽ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. പനമരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സണ് ജാനകി ബാബു അധ്യക്ഷത വഹിച്ചു. ആനിമേറ്റർമാരായ എൻ. രേഷ്മ, പി.വി. സീത, ബ്രിഡ്ജ് കോഴ്സ് അധ്യാപകരായ എൻ. ജലജ, നിഖില കുമാർ, പി.ആർ. രാഹുൽ, നഞ്ചറമൂല ഉന്നതിയിലെ മുകുളം ബാലസഭാ അംഗം വി. അനന്യ എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു.
Tags : Anti-drug awareness campaign awareness campaign NattuVishesham DistrictNews