x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക രം​ഗ​ത്തെ വൈ​എം​സി​എ​യു​ടെ സം​ഭാ​വ​ന മാ​തൃ​കാ​പ​രം: സ്പീ​ക്ക​ര്‍

വെബ് ഡെസ്ക്
Published: November 22, 2026 12:25 AM IST | Updated: November 22, 2026 12:25 AM IST

തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മാ കോ​ള​ജു​മാ​യി ചേ​ര്‍​ന്നു​ള്ള ദേ​ശീ​യ വൈ​എം​സി​എ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ്‌​ റി​ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ളും കാ​യി​ക സെ​മി​നാ​റും നി​യ​മ​സ​ഭാ സ

തി​രു​വ​ല്ല: കാ​യി​ക രം​ഗ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും രാ​ജ്യ​ത്തി​ന് മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​നും വൈ​എം​സി​എ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ. പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മാ​ര്‍​ത്തോ​മ്മാ കോ​ള​ജു​മാ​യി ചേ​ര്‍​ന്ന് ദേ​ശീ​യ വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും കാ​യി​ക സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കാ​യി​ക​രം​ഗ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കാ​നാ​കും. കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും അ​ച്ച​ട​ക്കം, ആ​ത്മ​വി​ശ്വാ​സം, കൂ​ട്ടാ​യ്മ, ആ​രോ​ഗ്യ​ബോ​ധം എ​ന്നി​വ വ​ള​ര്‍​ത്താ​ന്‍ സാ​ധി​ക്കും. ല​ഹ​രി​യു​ടെ പി​ടി​യി​ല്‍​നി​ന്ന് യു​വ​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നും കാ​യി​ക​മേ​ഖ​ല​യെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ സ്‌​പോ​ട്‌​സ് ആ​ന്‍​ഡ് റി​ക്രി​യേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ.​ജെ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ളാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റാ​ര്‍ ഡോ. ​റെ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ് സെ​മി​നാ​ര്‍ ന​യി​ച്ചു. ദേ​ശീ​യ പ്രോ​പ്പ​ര്‍​ട്ടി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. ജോ​യി സി. ​ജോ​ര്‍​ജ്, കോ​ള​ജ് പ്രി​ന്‍​സി​പ്പാ​ള്‍ ഡോ.​ടി.​കെ. മാ​ത്യു വ​ര്‍​ക്കി, ട്ര​ഷ​റാ​ര്‍ തോ​മ​സ് കോ​ശി, റീ​ജി​യ​ണ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കു​ര്യ​ന്‍ തു​മ്പു​ങ്ക​ൽ, ദേ​ശീ​യ ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ജോ​ര്‍​ജ്, നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, സ​ബ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ജി പി. ​തോ​മ​സ്, ദേ​ശീ​യ പേ​ഴ്സ​ണ​ല്‍ ക​മ്മി​റ്റി​യം​ഗം​ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ൽ, റീ​ജി​യ​ണ​ല്‍ യൂ​ത്ത് വ​ര്‍​ക്ക് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലി​നോ​ജ് ചാ​ക്കോ, സ​ബ് റീ​ജി​യ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സു​നി​ല്‍ മ​റ്റ​ത്ത്, കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ടീ​നാ ടി.​എ​ലി​സ​ബേ​ത്ത്, ജൂ​ബി​ലി സ​മി​തി​യം​ഗം ഡോ. ​അ​നൂ​പ് കോ​ശി ജോ​ര്‍​ജ്, കു​ര്യ​ന്‍ ചെ​റി​യാ​ൻ, സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍റ് ഷി​ജു കെ. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : YMCA Nattuvishesham District News Speaker

Recent News

Corehub Up