x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ൽഭി​ത്തി ത​ക​ർ​ന്നനി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 12:20 AM IST | Updated: November 23, 2026 12:20 AM IST

പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്ത് ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി.

തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് മു​ത​ൽ തൈ​ക്ക​ൽ വ​രെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ൽ​ഭി​ത്തി തകർന്നു. ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ലെ ക​ട​ൽഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ നി​ല​വി​ലുണ്ടാ​യി​രു​ന്നു ക​ട​ൽ​ഭി​ത്തി പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​ഞ്ഞു താ​ഴു​ക​യും ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ൽ​ഭി​ത്തി​ക്ക് സ​മാ​ന്ത​ര​മാ​യി മ​ണ​ൽഭി​ത്തി നി​ർമിച്ച​തു​കൊ​ണ്ടാ​ണ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ലാ​ക്ര​മ​ണം ചെ​റു​ക്കാ​ൻ സാ​ധി​ച്ച​ത്.

നി​ല​വി​ൽ ഒ​റ്റ​മ​ശേ​രി മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് ടെ​ട്രോ​പ്പ​ടു കൊ​ണ്ട​ള്ള ക​ട​ൽ​ഭി​ത്തി നി​ർ​മിച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തും ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ചെ​ല്ലാ​നം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടെ​ട്രോ​പ്പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട​ൽ​ഭി​ത്തി നി​ർമി​ക്ക​ണ​മെ​ന്നാ​ണ് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ആ​വ​ശ്യം. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മാ​റി​മാ​റി​വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ക​ട​ൽഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്ന് പ​റ​യു​മ്പോ​ഴും ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​ന്ധ​കാ​ര​ന​ഴി​യി​ൽ ഉ​ൾ​പ്പെ​ടെ പു​ലി​മു​ട്ട് നി​ർ​മിച്ചു​കൊ​ണ്ട് തീ​ര​ദേ​ശം സം​ര​ക്ഷി​ക്കു​മെ​ന്ന പ്ര​ഖ്യാ​പി​ച്ചു​വെ​ങ്കി​ലും ഇ​തുസം​ബ​ന്ധി​ച്ച് യാ​തൊ​രുവി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വു​ന്നി​ല്ല. അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പാ​യി ചെ​ല്ലാ​നം മു​ത​ൽ തൈ​ക്ക​ൽ വ​രെ​യു​ള്ള ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​ൽഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി തീ​ര​ദേ​ശ ജ​ന​ത​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.

Tags : Sea wall in a damaged Nattuvishesham DistrictNews

Recent News

Corehub Up