വലപ്പാട് ഉപജില്ല അറബിക് കലോത്സവം എല്‍പി വിഭാഗം ഒന്നാം സ്ഥാനവും ജനറൽ വിഭാഗം എല്‍പി, യുപി ഒാവറോൾ രണ്ടാംസ്ഥാനവും നേടിയ എടത്തിരു ത്തി സെന്റ് ആന്‍സ് യുപി സ്കൂ
ചാലക്കുടി: ക്രാക്ടും - നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ജോസ് പെല്ലി ശേരി സ്മാരക അഖില കേരള നാടകമേളയിലെ ഏറ്റവും മികച്ച നാടകമായി തെര ഞ്ഞെടുത്ത "ഈശ്വരന്റെ തിരക്കഥ' എന്ന നാടകം അവതരിപ്പിച്ച കടയ്ക്കാവൂർ എസ്. എസ്. നടനസഭ നാടകസമിതിക്ക് പുരസ്കാരം സമ്മാനിച്ചു.
5,000 രൂപയും ശില്പവും അടങ്ങിയ ഷാജു ജോസ് സ്മാരക പുരസ്കാരം സെക്രട്ടറി സലീം സംഘകലയ്ക്ക് നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു സമ്മാനിച്ചു. ക്രാക്ട് പ്രസിഡന്റ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ, ഷിബു വാലപ്പൻ, ജിൽ ആന്റണി, പി.ഡി. ദിനേശ്, ബീന ഡേവിസ്, സുന്ദർദാസ്, യു.എസ്. അജയകുമാർ, മനോജ് പുലരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Jose Pellissery nattuvishesham local news