കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സർക്കാരിനുള്ള ഐക്യദാർഢ്യ സദസ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: വി.ഡി സതീശൻ സർക്കാരിനെതിരേ രാഷ്ട്രീയ അന്ധത ബാധിച്ച് സമരത്തിന് ഇറങ്ങുന്നവർ ജനങ്ങൾക്കിടയിൽ അപഹാസ്യരാവുമെന്ന് എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു.
കൃത്യമായ ധനകാര്യ മാനേജ്മെന്റിന്റെ ഫലമായി സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാർ, ജീവനക്കാർക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും കൃത്യസമയത്തുതന്നെ നൽകുമെന്ന് ഉറപ്പു നൽകിയിട്ടും സമരാഭാസത്തിനിറങ്ങുന്നവർ ജീവനക്കാർക്കിടയിൽ ഒറ്റപ്പെടുമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സർക്കാരിനുള്ള ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡോ. സിബി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എൻജിഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ്, പി. രാമചന്ദ്രൻ, ജിഖിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : T.N. Prathapan nattuvishesham local news who launch protests against the people