x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​യോ​മൗ​ണ്ട​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി

വെബ് ഡെസ്ക്
Published: November 21, 2026 06:18 AM IST | Updated: November 21, 2026 06:18 AM IST

ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​നു​മാ​യി ബ​യോ​മൗ​ണ്ട​ൻ എം​ഡി ഫാ. ​ഡോ. ബെ​ന്നി നി​ര​പ്പേ​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ.

ഇ​രി​ട്ടി: ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന വി​പ​ണ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന ബ​യോ​മൗ​ണ്ട​ൻ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി സ​ന്ദ​ർ​ശി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ.

ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബെ​ന്നി നി​ര​പ്പേ​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ക​ന്പ​നി സ​ന്ദ​ർ​ശി​ക്കാ​നു​ള്ള താ​ത്പ​ര്യ​വും സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ച​ത്. ക​ർ​ഷ​ക​ക്ഷേ​മം, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണം, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ, ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി ബ​യോ​മൗ​ണ്ട​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫാ.​ഡോ. ബെ​ന്നി നി​ര​പ്പേ​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി​ക്കു മു​ന്പാ​കെ വി​ശ​ദീ​ക​രി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സ​ലാ​ക്കു​ന്ന​തി​നാ​യി ബ​യോ​മൗ​ണ്ട​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഉ​പ​രാ​ഷ്‌​ട്ര​പ​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പം​കൊ​ണ്ട ബ​യോ​മൗ​ണ്ട​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ സ​ന്ന​ദ്ധ​ത ദേ​ശീ​യ അം​ഗീ​ക​ര​വും ക​ന്പ​നി​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​വു​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ,ഫാ. ​ജു​ബി​ൻ ക​ണി​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Vice President to visit Biomountain NattuVishesham DistricteNews

Recent News

Corehub Up