x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണമെന്ന്

വെബ് ഡെസ്ക്
Published: November 24, 2026 01:14 AM IST | Updated: November 24, 2026 01:14 AM IST

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌റു സ്മാ​ര​ക ഗ്രന്ഥശാ​ല​യി​ലെ സി​സി​ടി​വി


പാ​രി​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും അ​മി​ത വേ​ഗ​ത മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഗ്ര​ന്ഥ​ശാ​ല, ക്ല​ബു​ക​ള്‍ തു​ട​ങ്ങി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി എസ്ഐ ‍ എം.​എ​സ്. മ​നു പ​റ​ഞ്ഞു.

കി​ഴ​ക്ക​നേ​ല ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ര്‍ മു​ര​ളീ​ധ​ര​ക്കു​റു​പ്പ്, ക്ല​ബ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. വി​ഷ്ണു, ര​ക്ഷാ​ധി​കാ​രി എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വി​ജ​യ​ന്‍ ശ്രു​തി​ല​യം, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് തോ​ട്ട​ത്തി​ല്‍, സു​മേ​ഷ് വൈ​ദ്യ​ന്‍​സ്, എ. ​അ​ജി​ത്ത്, സു​മേ​ഷ്. ജി, ​മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, മി​നി കൃ​ഷ്ണ​ന്‍, ര​ഞ്ജു രാ​ജ്, ജി.മ​നു, ആ​ര്‍.ല​ത, ഷം​ന, ശി​വേ​ന്ദ്, സൗ​മ്യ സു​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Voluntary organizations Voluntary NattuVishesham DistrictNews

Recent News

Corehub Up