x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് സ്മാ​ര്‍​ട്ട് ഐ​ഡിയുമായി പൊലിസ്

വെബ് ഡെസ്ക്
Published: November 21, 2026 05:14 AM IST | Updated: November 21, 2026 05:14 AM IST

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​ന് ത​ട​യി​ടാ​നൊ​രു​ങ്ങി പൊ​ലി​സ്. ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് പൊ​ലി​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന സ്മാ​ര്‍​ട്ട് ഐ​ഡി സം​വി​ധാ​നം വൈ​കാ​തെ നി​ല​വി​ല്‍ വ​രു​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍. നി​ശാ​ന്തി​നി പ​റ​ഞ്ഞു.
ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലൊ​ന്നും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ (പി​സി​സി) ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​കും ഐ​ഡി കാ​ര്‍​ഡ് ന​ല്‍​കു​ക. പി​സി​സി​ക്കാ​യി 1800 അ​പേ​ക്ഷ​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്.

ഇ​തി​ല്‍ 760 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബ​സ് ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന് ഈ ​കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ള്ളും. റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പൊ​ലി​സ് അ​വ​രു​ടെ ഡ്യൂ​ട്ടി ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റ് കാ​ര്യ​ങ്ങ​ള്‍ ത​നി​ക്ക​റി​യി​ല്ലെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​മ്മി​ഷ​ണ​ര്‍.

ബ​സു​ക​ളി​ല്‍ ക്യുആ​ര്‍ കോ​ഡ് സം​വി​ധാ​നം

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​നു​ള്ള വാ​ട്‌​സ്ആ​പ്പ് ന​മ്പ​റ​ട​ങ്ങു​ന്ന ക്യുആ​ര്‍ കോ​ഡ് ബ​സു​ക​ളി​ല്‍ സ്ഥാ​പി​ക്കും. ബ​സി​നു​ള്ളി​ലും പു​റ​ത്തു​മാ​യി മൂ​ന്ന് സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കും. വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം അ​റി​യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

സ്ത്രീ ​സു​ര​ക്ഷ

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​ല​വി​ലു​ള്ള പി​ങ്ക് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​യി തു​ട​രും. ഇ​തി​നു പു​റ​മേ സ​ര്‍​ക്കാ​രി​ന്‍റെ സ്പീ​ക്ക് അ​പ് ക്യാ​മ്പ​യി​ന്‍ കൊ​ച്ചി​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. ഗാ​ര്‍​ഹി​ക പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച​ട​ക്കം സ്ത്രീ​ക​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കും. സ്ത്രീ ​സു​ര​ക്ഷ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ള്ള പൊ​തു​ഇ​ട​ങ്ങ​ളി​ലും സൈ​ബ​റി​ട​ത്തും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സൈ​ബ​ര്‍ സു​ര​ക്ഷ​ക്കാ​യി സ​ര്‍​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ക്ലി​ക്ക് പ​ദ്ധ​തി പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​ജ്ജ​മാ​കും. 18 കോ​ള​ജു​ക​ള്‍ ഇ​തി​നോ​ട​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.


നൈ​റ്റ് ലൈ​ഫ്

കൊ​ച്ചി​യി​ലെ നൈ​റ്റ് ലൈ​ഫി​ന് കോ​ണ്‍​ഫി​ഡ​ന്‍​സ് കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​ട​യു​ക​യാ​ണ് പൊ​ലി​സ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​ളു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കും. കൊ​ച്ചി​യി​ല്‍ ല​ഹ​രി, ചീ​റ്റിം​ഗ്, സൈ​ബ​ര്‍ കേ​സു​ക​ള​ണ് കൂ​ടു​ത​ലാ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മി​ക​ച്ച രീ​തി​യി​ല്‍ പൊ​ലി​സിം​ഗ് ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Tags : Police come up with a smart idea for bus staff NattuVishesham DistricteNews

Recent News

Corehub Up