x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: November 24, 2026 05:55 AM IST | Updated: November 24, 2026 05:55 AM IST

മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ ആ​നി​ക്കാ​ട് തി​രു​വും​പ്ലാ​വി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്ന നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. ആ​നി​ക്കാ​ട് തി​രു​വും​പ്ലാ​വി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​നി​ക്കാ​ട് കോ​ഴി​പ്ലാ​ര്‍​കു​ടി​യി​ല്‍ സ​തീ​ശ​ന്‍റെ മ​ക​ള്‍ ന​യ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കോ​ള​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ന​യ​ന സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ന​യ​ന​യെ ഉ​ട​ന്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക്ഷേ​ത്ര ആ​ര്‍​ച്ചി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​വു​ക​യാ​ണ്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും കൊ​ടും​വ​ള​വു​മാ​യ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന ഒ​ട്ടു​മി​ക്ക അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്ന​ത്.

വ​ള​വാ​യ​തി​നാ​ല്‍ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കൃ​ത്യ​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. തി​രു​വും​പ്ലാ​വി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​വി​ടെ റോ​ഡ് കു​റു​കെ ക​ട​ക്കാ​നും ബു​ദ്ധി​മു​ട്ടേ​റെ​യാ​ണ്. അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​ട്ടും വേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

മേ​ഖ​ല​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി റം​ബി​ള്‍ സ്ട്രി​പ്പു​ക​ള്‍, മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍, ബ്ലി​ങ്ക​ര്‍ ലൈ​റ്റു​ക​ള്‍, സീ​ബ്രാ ക്രോ​സിം​ഗ് എ​ന്നി​വ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : car accident Nattuvishesham DistrictNews

Recent News

Corehub Up