കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടത്തിയ യുവ സംരംഭകരും എംബിഎ വിദ്
കണ്ണൂർ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ സംരംഭകരും എംബിഎ വിദ്യാർഥികളും തമ്മിൽ യുനോവേറ്റ് 2026 എന്ന പേരിൽ മുഖാമുഖം സംഘടിപ്പിച്ചു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലാകളക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു വിദ്യാർഥികളുമായി സംവദിച്ചു.
കെഎസ്എസ്ഐഎ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ജോസഫ് പൈകട വിശിഷ്ടാതിഥിയായി. കണ്ണൂർ യൂണിവേഴ്സിറ്റി എന്റർപ്രണർഷിപ്പ് കോ-ഓർഡിനേറ്റർ ഡോ. യു. ഫൈസൽ, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഇ.ആർ. നിതിൻ, റൂഡ്സെറ്റ് ഡയറക്ടർ ദീപക് കൃഷ്ണൻ, കെഎസ്എസ്ഐഎ നോർത്ത് സോൺ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. സൗമ്യ, ജില്ല വനിതാ വിഭാഗം പ്രസിഡന്റ് സി.എച്ച് റഹ്മത്ത്, സെക്രട്ടറി ടി.പി. നാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി. വിജീഷ് എന്നിവർ പ്രസംഗിച്ചു. കെ.പി. രവീന്ദ്രൻ മോഡറേറ്ററായിരുന്നു. കെ.വിനോദ് നാരായണൻ, മൂസഷിഫ എന്നിവർ പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു.
Tags : nattuvishesham local news interactive session young entreprene