x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വ​നം​വ​കു​പ്പ് പൂ​ര്‍​ണ സ​ഹ​ക​ര​ണം ന​ല്‍​കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: November 22, 2026 12:20 AM IST | Updated: November 22, 2026 12:20 AM IST

പ​മ്പ ത്രി​വേ​ണി മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ‍ സ​ന്ദ​ര്‍​ശി​ക്കു​ന്നു.

­­ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. പ​മ്പ ഫോ​റ​സ്റ്റ് ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ബം​ഗ്ലാ​വി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. തീ​ര്‍​ഥ​ത്ഥാ​ട​ന​കാ​ലം തു​ട​ങ്ങി​യ ശേ​ഷം ത​ട​സ​ങ്ങ​ളു​ണ്ടോ എ​ന്ന് നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്നും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ഹാ​രം കാ​ണാ​ന്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ല്‍ ത​ട​സ​മാ​യി നി​ന്ന ചെ​റു​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി യാ​ത്ര സു​ഗ​മ​മാ​ക്കി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സു​ര​ക്ഷാ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വ​നം മേ​ഖ​ല​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ശു​ചി​ത്വ മീ​ഷ​നും ക്ളീ​ന്‍ കേ​ര​ള ക​മ്പ​നി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ലാ​ന്‍​ഡ് ലെ​വ​ലിം​ഗും ഫി​ല്ലിം​ഗും ന​ട​ത്തി ച​ക്കു​പാ​ലം ഗ്രൗ​ണ്ടി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കും.

തീ​ര്‍​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യ്ക്കും സു​ഗ​മ​മാ​യ യാ​ത്ര​യ് ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു​വി​ധ ത​ട​സ​വും വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മി​ല്ല. റോ​പ് വേ ​പ​ദ്ധ​തി​ക്കും വ​കു​പ്പി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. കാ​ന​ന​പാ​ത സ​ന്ദ​ര്‍​ശി​ക്കു​ക​യും ഭ​ക്ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ തീ​ര്‍​ഥാ​ട​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ അ​വ​ര്‍ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ന് ശേ​ഷം പ​മ്പാ ത്രി​വേ​ണി സം​ഗ​മം, ച​ക്കു​പാ​ലം ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.

ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, പ​മ്പ പൊ​ലി​സ് സ്പെ​ഷ്യ​ല്‍ ഓ​ഫി​സ​ര്‍ പി. ​നി​യാ​സ്, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഫീ​ല്‍​ഡ് ഡ​യ​റ​ക്‌​ട​ര്‍ പി. ​പി. പ്ര​മോ​ദ്, ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സു​രേ​ഷ് ബാ​ബു, റാ​ന്നി ഡി​എ​ഫ്ഒ ആ​രു​ള്‍ സെ​ല്‍​വം, പ​മ്പ എ​സ്എ​ച്ച്ഒ മ​നോ​ജ്, ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Forest Department Nattuvishesham District News Sabarimala pilgrims

Recent News

Corehub Up