x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​ൻ​തോ​ട്ട​ങ്ങ​ളി​ൽ മ​ര​പ്പ​ട്ടിശ​ല്യം: നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: November 20, 2026 06:52 AM IST | Updated: November 20, 2026 06:52 AM IST

കി​ണ​ത്തു​ക്ക​ട​വ് താ​ലൂ​ക്കി​ലെ ദേ​വ​നാം​പാ​ള​യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യെ​ത്തിയ അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.

കോ​യ​ന്പ​ത്തൂ​ർ: നാ​ട്ടി​ൻ​പു​റ കൃ​ഷി​പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര​സ​ന്പാ​ള​യ​ത്തെ അ​മൃ​ത കാ​ർ​ഷി​ക കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കി​ണ​ത്തു​ക്ക​ട​വ് താ​ലൂ​ക്കി​ലെ ദേ​വ​നാം​പാ​ള​യം ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.
തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ൽ മ​ര​പ്പ​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു പ്ര​ധാ​ന​ഇ​നം.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്ത് തെ​ങ്ങു​കൃ​ഷി​യി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഈ ​ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ര​പ്പ​ട്ടി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ക​ർ​ഷ​ക​ർ അ​റി​യി​ച്ച​ത്.

ഇ​ളം​തേ​ങ്ങ​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് ഗ​ണ്യ​മാ​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്നം.

തെ​ങ്ങു​ക​ളി​ൽ മ​ര​പ്പ​ട്ടി​ക​ൾ ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഗാ​ൽ​വ​നൈ​സ്ഡ് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​ർ​ഷ​ക​ർ​ക്കു മു​ന്നി​ൽ പ്രാ​യോ​ഗി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. തെ​ങ്ങി​ൻ ത​ണ്ടി​ന് ചു​റ്റും അ​നു​യോ​ജ്യ​മാ​യ ഉ​യ​ര​ത്തി​ൽ ഷീ​റ്റു​ക​ൾ ഉ​റ​പ്പി​ച്ച് ഘ​ടി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് അ​വ​ർ ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

അ​മൃ​ത കാ​ർ​ഷി​ക കോ​ള​ജ് ഡീ​ൻ ഡോ. ​സു​ധീ​ഷ് മ​ണാ​ലി​ലി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ അ​ക്ഷ​യ്, കീ​ർ​ത്ത​ന, സു​സ്മി​ത, ഗൗ​ത​മി, ആ​മി, ഐ​ശ്വ​ര്യ, ഋ​ഷി​ക, പൂ​ജ, ശീ​ത​ൾ, ശ്രോ​ണി​ത്, വി​സ്രു​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​സം​ഘ​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്.

Tags : Amrita Agricultural College nattuvishesham local news Amrita Agricultural College Students Launch Awareness

Recent News

Corehub Up