തൃശൂർ സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥിസംഗമം "ഓർമച്ചെപ്പ് 2026' മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു. ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാ
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിസംഗമം ഓർമച്ചെപ്പ് 2026 പാലോക്കാരൻ സ്ക്വയറിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളജിലെ പൂർവവിദ്യാർഥിയും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണജൂബിലിയോടനുബന്ധിച്ച് 50 വൃക്ഷത്തെകളുടെ വിതരണം സഹായമെത്രാനും കോളജ് മാനേജരുമായ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, അഡ്വ. പി. പരമേശ്വരൻ നന്പൂതിരി, സി.സി. ജോയ്, ടോണി പി. ജോണ്‍, ഇ. സന്തോഷ് കുമാർ എന്നിവരെ മാർ ആൻഡ്രൂസ് താഴത്ത് ആദരിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സ്റ്റാർസ് സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ജനറൽ കണ്‍വീനർ എം.എ. സാജൻ, ട്രഷറർ സി.വി. അജി എന്നിവർ പ്രസംഗിച്ചു. 107 പേർക്കു സൗജന്യ ഡയാലിസിസ് ചെയ്യാനുള്ള സംഖ്യ ജൂബിലി മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യന്‍ സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ എന്നിവർ ചേർന്നു കൈമാറി.
Tags : Alumni Meet Nattuvishesham DistrictNews