കോതമംഗലപൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: സിപിഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത്, ബ്ലോക്ക് മുൻ അംഗവും കുറ്റിലഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന ടി.എം. അബ്ദുൾ അസീസിനെ വധിക്കാൻ ശ്രമിച്ച പ്രതികളെ മാസങ്ങൾ കഴിഞ്ഞിട്ടും പിടി കൂടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോതമംഗലം പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തി.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. എകെജി സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലിസ് സ്റ്റേഷന് സമീപം പൊലിസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരേ പൊലിസ് ജല പീരങ്കി ഉപയോഗിച്ചു.
തുടർന്ന് നടത്തിയ പ്രതിഷേധം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആർ. അനിൽകുമാർ, കെ.എ. ജോയി, ആന്റണി ജോൺ, കെ.എം. പരീത്, സഹീർ കോട്ട പറമ്പിൽ എന്നിവർ സംസാരിച്ചു.
Tags : March held to police station Nattuvishesham DistrictNews