x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ കൈ​യെ​ഴു​ത്തു​പ്ര​തി പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 23, 2026 11:06 PM IST | Updated: November 23, 2026 11:06 PM IST

കൊ​ഴു​വ​നാ​ല്‍ ഫൊ​റോ​ന​യി​ലെ എ​സ്എം​വൈ​എ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ പ്ര​കാ​ശ​നം ഫാ. ​ജോ​ണ്‍ കൂ​റ്റാ​ര​പ്പ​ള്ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ന

കൊ​ഴു​വ​നാ​ല്‍: എ​സ്എം​വൈ​എം കൊ​ഴു​വ​നാ​ല്‍ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫൊ​റോ​നയി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലെയും യു​വ​ജ​ന​ങ്ങ​ള്‍ ചേ​ര്‍​ന്ന് എ​ട്ടു മാ​സം കൊ​ണ്ട് പ​ക​ര്‍​ത്തി​യെ​ഴു​തി​യ സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ കൈ​യെ​ഴു​ത്തു​പ്ര​തി പ്ര​കാ​ശ​നം ചെ​യ്തു. കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന ഫൊ​റോ​ന​യു​ടെ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ല്‍ അ​ല്‍​ഫോ​ന്‍​സാ​ഗി​രി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ കൂ​റ്റാ​ര​പ്പ​ള്ളി​ പ്ര​കാ​ശ​നക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

ദൈ​വ​വ​ച​ന​ത്തോ​ടു​ള്ള സ്‌​നേ​ഹ​വും വി​ശ്വാ​സ​ജീ​വി​ത​ത്തി​ലെ സ​മ​ര്‍​പ്പ​ണ​വും പു​തു​ത​ല​മു​റ​യി​ല്‍ വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്.
ഫൊ​റോ​നാ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ് നെ​ല്ലി​ക്കത്തെ​രു​വി​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ന​വീ​ന സി​എം​സി, ഫൊ​റോ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ശോ​ഭി​ത എ​സ്എം​എ​സ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ന്‍റാ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Bible manuscript Nattuvishesham DistrictNews

Recent News

Corehub Up