x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി സ​ർ​വ​ക​ലാ​ശാ​ല വാ​ട്ട​ർ​പോ​ളോ കി​രീ​ടം ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ന്

വെബ് ഡെസ്ക്
Published: November 23, 2026 10:31 PM IST | Updated: November 23, 2026 10:31 PM IST

എം​ജി സ​ർ​വ​ക​ലാ​ശാ​ല വാ​ട്ട​ർ​പോ​ളോ കി​രീ​ടം നേടിയ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് ടീം ​പ്രി​ൻ​സി​പ്പ​ൽ, പ​രി​ശീ​ല​ക​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം.

ഉ​ഴ​വൂ​ർ: 2026-27 വ​ർ​ഷ​ത്തെ എം​ജി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് വാ​ട്ട​ർ​പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി.
60 പി​ന്നി​ട്ട കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വാ​ട്ട​ർ​പോ​ളോ​യി​ൽ ചാ​മ്പ്യ​ൻ​ഷി​പ് കി​രീ​ടം ല​ഭി​ക്കു​ന്ന​ത്.

കോ​ള​ജി​ലെ കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​നും പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​മാ​ത്യൂ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ, ഗി​രി​ധ​ർ എ​സ്. നാ​യ​ക​നാ​യ ടീ​മാ​ണ് ച​രി​ത്ര​വി​ജ​യം നേ​ടി​യ​ത്.

നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മൂ​ന്ന് സ്വ​ർ​ണം, ഒ​ൻ​പ​ത് വെ​ള്ളി, എ​ട്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​കെ 20 മെ​ഡ​ലു​ക​ൾ നേ​ടി​യ കോ​ള​ജ് 57 പോ​യി​ന്‍റോ​ടെ​യാ​ണ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യ​ത്.

വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.

Tags : St. Stephens College, Uzhavoor Nattuvishesham DistrictNews

Recent News

Corehub Up