x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ങ്ങ​യ്ക്കു​ള്ളി​ൽ ക​ല്ലു​ക​ൾ

വെബ് ഡെസ്ക്
Published: November 23, 2026 12:51 AM IST | Updated: November 23, 2026 12:51 AM IST

പൊ​ട്ടി​ച്ച തേ​ങ്ങ​യി​ൽ ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ.

തി​രു​വ​മ്പാ​ടി: പൊ​ട്ടി​ച്ച തേ​ങ്ങ​യി​ൽ നി​റ​യെ ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി. തി​രു​വ​മ്പാ​ടി ലി​സ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.
കാ​ന്‍റീ​നി​ലേ​ക്ക് വാ​ങ്ങി​യ തേ​ങ്ങ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​തി​നു​ള്ളി​ൽ ക​ല്ലു​ക​ൾ നി​റ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. തേ​ങ്ങ​യ്ക്ക് അ​സാ​ധാ​ര​ണ​മാ​യ ഭാ​രം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തേ​ങ്ങ​യു​ടെ ക​ണ്ണു​ള്ള ഭാ​ഗ​ത്ത് ദ്വാ​രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി ക​ല്ലു​ക​ൾ ഉ​ള്ളി​ൽ നി​റ​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു. തേ​ങ്ങ​യ്ക്ക് തൂ​ക്കം വ​ർ​ധി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ കൃ​ത്രി​മം ന​ട​ത്തി​യ​താ​കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Tags : Stones inside a coconut coconut NattuVishesham DistrictNews

Recent News

Corehub Up