x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​യ​യ്ക്കൊ​പ്പം സം​ഗീ​ത​വും വി​ള​മ്പി ഏ​ഴൂ​രി​ലെ കൂ​ട്ടു​കാ​ർ

ബി​ജു പാ​രി​ക്കാ​പ്പ​ള്ളി
Published: November 24, 2026 06:26 AM IST | Updated: November 24, 2026 06:26 AM IST

ഉ​ളി​ക്ക​ൽ ഏ​ഴൂ​രി​ലെ ചാ​യ​ക്ക​ട​യി​ൽ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ പാ​ട്ടു​മാ​യി ഒ​ത്തു​കൂ​ടു​ന്ന കൂ​ട്ടു​കാ​ർ.

ഉ​ളി​ക്ക​ൽ: ഒ​രു ചാ​യ​ക്ക​ട. കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ. മു​ന്നി​ൽ ആ​വി പ​റ​ക്കു​ന്ന ചാ​യ​യും മ​ന​സു​നി​റ​യെ പാ​ട്ടു​ക​ളും. ഉ​ളി​ക്ക​ൽ ഏ​ഴൂ​രി​ലെ വാ​യാ​ട്ട് സ​ജി​യു​ടെ ചാ​യ​ക്ക​ട​യി​ൽ എ​ത്തി​യാ​ൽ ചാ​യ​യ്ക്കൊ​പ്പം സം​ഗീ​ത​വും ആ​സ്വ​ദി​ക്കാം. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ല​ക്‌​ട്രീ​ഷ്യ​നും സാ​ധാ​ര​ണ​ക്കാ​രു​മെ​ല്ലാം ഇ​വി​ടെ പാ​ട്ടു​കാ​രാ​ണ്. ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ കി​ട്ടു​ന്ന ഒ​ഴി​വു​സ​മ​യം പാ​ട്ടി​ന്‍റെ ല​ഹ​രി​യി​ൽ പ​ങ്കി​ടു​ന്ന പ​തി​ന​ഞ്ചോ​ളം പേ​രു​ടെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യാ​ണി​ത്. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളാ​യ സു​മേ​ഷും അ​നി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ഞ്ജി​ത്തും ഇ​ല​ക്‌​ട്രീ​ഷ്യ​നാ​യ സ​ന​ത്തും സ​ജി​യും മ​നോ​ജും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​ത്തു​ചേ​രു​മ്പോ​ൾ ഏ​ഴൂ​രി​ലെ ചാ​യ​ക്ക​ട സം​ഗീ​ത​വേ​ദി​യാ​യി മാ​റും. ഞാ​യ​റാ​ഴ്ച​ക​ളി​ലും മ​റ്റ് അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​മാ​യാ​ൽ ഇ​വി​ടെ സം​ഗീ​ത​മു​യ​രും. ഒ​രാ​ൾ പാ​ട്ടു തു​ട​ങ്ങും. മ​റ്റു​ള്ള​വ​ർ ഏ​റ്റു​പാ​ടും. പി​ന്നെ സ​മ​യം പോ​കു​ന്ന​ത​റി​യി​ല്ല.

സം​ഗീ​ത​ത്തി​ൽ ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​മോ വ​ലി​യ വേ​ദി​ക​ളി​ലെ അ​നു​ഭ​വ​സ​മ്പ​ത്തോ ഇ​വ​ർ​ക്കി​ല്ല. എ​ന്നാ​ൽ പാ​ട്ടി​നോ​ടു​ള്ള ഇ​ഷ്ട​ത്തി​ന് അ​തി​രു​ക​ളു​മി​ല്ല. ഓ​രോ​രു​ത്ത​രും ഇ​ഷ്ട​പ്പെ​ട്ട പാ​ട്ടു​ക​ൾ പാ​ടി​യും പ​ഴ​യ ഗാ​ന​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്തും സൗ​ഹൃ​ദ​ത്തി​ന്‍റെ പു​തി​യ ഈ​ണ​ങ്ങ​ൾ തീ​ർ​ക്കു​ന്നു. ജോ​ലി​യും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​ണെ​ങ്കി​ലും പാ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​രേ മ​ന​സു​കാ​ർ. പാ​ട്ടു​സം​ഗ​മം ശ്ര​ദ്ധ​നേ​ടി​യ​തോ​ടെ കേ​ൾ​ക്കാ​ൻ നാ​ട്ടു​കാ​രും എ​ത്തി​ത്തു​ട​ങ്ങി. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​വേ​ദി​ക​ളി​ലേ​ക്കും ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ട്.

വ​ലി​യ സ്റ്റേ​ജു​ക​ളോ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ ഇ​ല്ലാ​തെ ഒ​രു ചാ​യ​ക്ക​ട​യെ സം​ഗീ​ത​വേ​ദി​യാ​ക്കി മാ​റ്റു​ക​യാ​ണ് ഏ​ഴൂ​രി​ലെ ഈ ​കൂ​ട്ടു​കാ​ർ. ജീ​വി​ത തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​രം കാ​ണാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും സ​ന്തോ​ഷം പ​ങ്കി​ടാ​നും ഇ​വ​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് പാ​ട്ട്. ഇ​വി​ടെ ചാ​യ​യ്ക്ക് രു​ചി മാ​ത്ര​മ​ല്ല, ഓ​രോ ഈ​ണ​ത്തി​നും സൗ​ഹൃ​ദ​ത്തി​ന്‍റെ മ​ധു​രം കൂ​ടി​യു​ണ്ട്. കൂ​ട്ടും സൗ​ഹൃ​ദ​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച് ല​ഹ​രി​ക്ക് പി​ന്നാ​ലെ പാ​യു​ന്ന യു​വ​ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു സ​ന്ദേ​ശം കൂ​ടി​യാ​ണ് നാ​ട്ടി​ൻ​പു​റ​ത്തെ ഈ ​സൗ​ഹൃ​ദ കൂ​ട്ടാ​യ്‌​മ ന​ൽ​കു​ന്ന​ത്.

Tags : Friends in Ezoor serve up music Nattuvishesham DistrictNews

Recent News

Corehub Up