x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പോ​ത്തു​ക​ളെ ഭ​യ​ന്ന് അ​മ്പ​തേ​ക്ക​ര്‍ നി​വാ​സി​ക​ള്‍

വെബ് ഡെസ്ക്
Published: November 22, 2026 11:52 PM IST | Updated: November 22, 2026 11:52 PM IST

അ​മ്പ​തേ​ക്ക​ര്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ‍ കാ​ട്ടു​പോ​ത്ത്.

കു​ള​ത്തൂ​പ്പു​ഴ: അ​മ്പ​തേ​ക്ക​ര്‍ ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ കാ​ട്ടു​പോ​ത്തു​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത് ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ഭീ​തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഒ​റ്റ​യാ​നാ​യ കാ​ട്ടു​പോ​ത്ത് ഗ്രാ​മ​വ​ഴി​ക​ളി​ലൂടെ ത​ല​ങ്ങും വി​ല​ങ്ങും പോ​കു​ക​യാ​ണ്.

അ​തി​നാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നോ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​നോ നാ​ട്ടു​കാ​ര്‍ ഭ​യ​ക്കു​ക​യാ​ണ്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ സ​മീ​പ​ത്തെ കു​ട്ടി​വ​ന​ത്തി​ല്‍ നി​ന്ന് അ​മ്പ​തേ​ക്ക​ര്‍ ഗ്രാ​മ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന കാ​ട്ടു​പോ​ത്തി​ന് നേ​രെ ലൈ​റ്റ് പ്ര​കാ​ശി​പ്പി​ച്ചാ​ലോ ഒ​ച്ച​യി​ട്ടാ​ലോ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ന​ട​ന്നെ​ത്തു​ക​യാ​ണ്. പ​ല ദി​വ​സ​ങ്ങ​ളി​ലും പാ​തിരാ​ത്രി​യി​ല്‍ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തു കൂ​ടി​യും മ​റ്റും കാ​ട്ടു​പോ​ത്ത് പോ​കു​ന്ന​തും പ​ല​രു​ടെ​യും കൃ​ഷി​ക​ള്‍ ഭ​ക്ഷി​ക്കു​ന്ന​തും ക​ണ്ട​വ​രു​ണ്ട്. നേ​രം പു​ല​രു​മ്പോ​ഴാ​ണ് കാ​ട്ടു​പോ​ത്ത് മ​ട​ങ്ങു​ന്ന​ത്. അ​ബ​ദ്ധ​ത്തി​ലെ​ങ്ങാ​നും ഇ​രുച​ക്ര വാ​ഹ​ന​ങ്ങ​ളോ ഓ​ട്ടോ റി​ക്ഷ​യോ പു​ല​ര്‍​ച്ചെ ന​ട​ക്കാ​ന്‍ പോ​കു​ന്ന​വ​രോ മു​ന്നി​ല്‍ പെ​ട്ടാ​ല്‍ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

ഏ​താ​നും ദി​വ​സം മു​മ്പ് വ​നം​വ​കു​പ്പ് അ​ഞ്ച​ല്‍ റെ​യി​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​തി​നാ​റേ​ക്ക​ര്‍, മ​രു​തി​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് പാ​യി​ക്കു​ന്ന​തി​നാ​യി മി​ഷ​ന്‍ വൈ​ല്‍​ഡ് ലൈ​ഫ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച് അ​വ​യെ കു​ള​ത്തൂ​പ്പു​ഴ​യാ​റ് ക​ട​ത്തി സൗ​രോ​ര്‍​ജ വേ​ലി സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ കാ​ട്ടു​പോ​ത്തു​ക​ള്‍ തൊ​ട്ട​ടു​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​യാ​യ അ​മ്പ​തേ​ക്ക​ര്‍, അ​മ്പ​ലം വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന​താ​ണ് ഇ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്.

പ​ക​ലും പാ​ത​യോ​ര​ങ്ങ​ളി​ല്‍ കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു​പോ​ലും സു​ര​ക്ഷി​ത​മാ​യി നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ജ​ന​വാ​സ മേ​ഖ​ലയ്​ക്ക് ക​ട​ന്നെ​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ാണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : Live in Fear of Wild Oxen Wild Oxen NattuVishesham DistrictNews

Recent News

Corehub Up