x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: November 22, 2026 12:27 AM IST | Updated: November 22, 2026 12:27 AM IST

ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്

പ​ത്ത​നം​തി​ട്ട: ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ഉ​യ​ര്‍​ത്തു​ന്ന ആ​രോ​ഗ്യ​ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രേ​പോ​ലെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ്, ആ​രോ​ഗ്യ​കേ​ര​ളം പ​ത്ത​നം​തി​ട്ട എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ജി​നു ജി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ള്‍​ക്കെ​തി​രേ രോ​ഗാ​ണു​ക്ക​ള്‍ പ്ര​തി​രോ​ധ​ശേ​ഷി ആ​ര്‍​ജി​ക്കു​ന്ന​ത് ലോ​കം നേ​രി​ടു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ്. ഡോ​ക്‌​ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​ര്‍​ദേ​ശി​ച്ച അ​ള​വി​ലും കാ​ല​യ​ള​വി​ലും മ​രു​ന്നു​ക​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

18 മു​ത​ല്‍ 24 വ​രെ​യാ​ണ് ആ​ന്‍റി​മൈ​ക്രോ​ബി​യ​ല്‍ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ വാ​ര​മാ​യി ആ​ച​രി​ക്കു​ന്ന​ത്. കോ​ന്നി താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ഡോ. ​ല​ക്ഷ്മി ബാ​ല​രാ​മ​ന്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​മാ​ത്യു ജെ. ​വ​ളാം​പ​റ​മ്പി​ൽ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മു​ര​ളി വേ​ങ്ങ​ഴ, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​നി സൂ​സ​ന്‍ മാ​ത്യു, ശ​ര​ണ്യ വി​ജ​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജോ​ണ്‍ ചാ​ണ്ടി, ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫി​സ​ര്‍​മാ​രാ​യ ആ​ര്‍. ദീ​പ, എം.​പി. ബി​ജു​കു​മാ​ർ, കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മ​ഞ്ജി​മ പൗ​ലോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​യ്യാ​നി​ല്‍ ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ളാ​ഷ് മോ​ബും സ്‌​കി​റ്റും അ​വ​ത​രി​പ്പി​ച്ചു.

Tags : Antimicrobial Resistance Nattuvishesham District News Awareness Week Pathanamthitta

Recent News

Corehub Up