x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഗ്രിഗോ​റി​യോ​സ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 28ന്

വെബ് ഡെസ്ക്
Published: November 23, 2026 10:30 PM IST | Updated: November 23, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

​തി​രു​വ​ല്ല: ബ​ന​ഡി​ക്‌​ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഫൗ​ണ്ടേ​ഷ​ൻ 19-ാമ​ത് ആ​ർ​ച്ച്ബി​ഷ​പ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും സം​യു​ക്ത​മാ​യി കോ​ട്ടൂ​ർ മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.

ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. ഇ​ഗ്നേ​ഷ്യ​സ് ത​ങ്ങ​ള​ത്തി​ൽ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ട്ന ഹൈ​ക്കോ​ട​തി റി​ട്ട. ചീ​ഫ് ജ​സ്റ്റി​സ് ജേ​ക്ക​ബ് ബെ​ഞ്ച​മി​ൻ കോ​ശി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം ശാ​ലോം സ്പെ​ഷ്യ​ൽ സ്കൂ​ളി​ന് 19-ാമ​ത് ആ​ർ​ച്ച്ബി​ഷ​പ് പു​ര​സ്കാ​രം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​നി​ക്കും.

ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി മാ​ർ ബ​സേ​ലി​യോ​സ് ക​ർ​ദ്ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ങ്ങ​ള​ത്തി​ൽ കു​ടും​ബം നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ അ​വ​കാ​ശ​രേ​ഖ ച​ട​ങ്ങി​ൽ കൈ​മാ​റ്റം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, അ​ല​ക്സ് കു​ര്യാ​ക്കോ​സ്, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ത​ങ്ങ​ള​ത്തി​ൽ ഒ​ഐ​സി, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തു​ക്കേ​രി​ൽ, നെ​ബു ത​ങ്ങ​ള​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Archbishop Mar Gregorios Award Presentation Award Presentation NattuVishesham DistrictNews

Recent News

Corehub Up