യുവക്ഷേത്ര കോളജിൽ ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ഡോ. വെള്ളിനേഴി അച്യുതൻകുട്ടി നിർവഹിക്കുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ- കോൺകോഡിയ 2കെ26 വെള്ളിനേഴി കലാഗ്രാമം ചീഫ് കോ-ഓർഡിനേറ്ററും ഗ്രന്ഥകാരനും ശാസ്ത്രജ്ഞനുമായ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ, ഫാ. ഷൈജു പരിയത്ത് എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ഗായത്രി നായർ നന്ദിയും പറഞ്ഞു. തുടർന്ന് സയൻസും സാഹിത്യവുംഎന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ഡോ. വെല്ലിനേഴി അച്യുതൻകുട്ടി ക്ലാസെടുത്തു.
Tags : Yuvakshetra College nattuvishesham local news Inauguration of English Association