x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളി​യോ മ​രു​ന്ന് മു​ട​ങ്ങി​യ​ത് നാ​ല് ല​ക്ഷ​ത്തോ​ളം കു​രു​ന്നു​ക​ള്‍​ക്ക്

വെബ് ഡെസ്ക്
Published: November 24, 2026 12:28 AM IST | Updated: November 24, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സ​ബ്-​നാ​ഷ​ണ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ഡേ ​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ല്‍ പോ​ളി​യോ തു​ള്ളി മ​രു​ന്ന് കി​ട്ടാ​തി​രു​ന്ന​ത് നാ​ല് ല​ക്ഷ​ത്തോ​ളം കു​രു​ന്നു​ക​ള്‍​ക്ക്.

സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ന​ട​ന്ന​പ്പോ​ള്‍ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് വി​ത​ര​ണം മു​ട​ങ്ങി​യ​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യാ​ണ് ജി​ല്ല​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ഞ്ച് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള 3,92,466 കു​ട്ടി​ക​ള്‍​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 28-ന് ​ന​ട​ന്ന പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ 96 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. അ​ന്ന് ആ​ദ്യ​ദി​നം മാ​ത്രം 3,00,101 കു​ട്ടി​ക​ള്‍​ക്കാ​ണ് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യ​ത്. 3,925 ബൂ​ത്തു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ളും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള 66 പ്ര​ത്യേ​ക ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍, 34 മൊ​ബൈ​ല്‍ ടീ​മു​ക​ള്‍ എ​ന്നി​വ വ​ഴി​യാ​യി​രു​ന്നു അ​ന്ന് വി​ത​ര​ണം. തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും വോ​ള​ന്‍റി​യ​ര്‍​മാ​രും വീ​ടു​ക​ളി​ലെ​ത്തി ബാ​ക്കി​യു​ള്ള കു​ട്ടി​ക​ള്‍​ക്കും മ​രു​ന്ന് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

Tags : Polio vaccination interrupted Polio vaccination NattuVishesham DistrictNews

Recent News

Corehub Up