x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 21, 2026 10:56 PM IST | Updated: November 21, 2026 10:56 PM IST

ക​വി​ത ബോ​റ ജെ​ഗേ​ശ്വ​ർ കു​മാ​ർ ദാ​സ്

മൂ​ന്നാ​ർ: ടൗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​സാം ന​ഗോ​ൺ സ്വ​ദേ​ശി​നി​യാ​യ ക​വി​ത ബോ​റ (24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ജെ​ഗേ​ശ്വ​ർ കു​മാ​ർ ദാ​സ് (30) അ​റ​സ്റ്റി​ലാ​യി. കെ​ഡി​എ​ച്ച്പി ക​മ്പ​നി പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ ചോ​ല​മ​ല ഡി​വി​ഷ​നി​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ മ​റ്റ് ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൃ​ത്യം ന​ട​ത്തി​യെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി മൂ​ന്നാ​ർ ടൗ​ണി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത ഇ​രു​വ​രും ത​മ്മി​ൽ രാ​ത്രി ത​ർ​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ ഭ​ർ​ത്താ​വ് ക​ഴു​ത്തു​ഞെ​രി​ച്ച​തോ​ടെ ഭാ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ച​ല​ന​മ​റ്റ​തോ​ടെ ഭാ​ര്യ വി​ഷം ക​ഴി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് യു​വാ​വ് സു​ഹൃ​ത്തി​നെ റി​സോ​ർ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് യു​വ​തി​യെ മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
പ​രി​ശോ​ധ​ന​യി​ൽ വി​ഷം ഉ​ള്ളി​ൽ ചെ​ന്നി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ പാ​ടു​ക​ൾ കൂ​ടി ക​ണ്ട​തോ​ടെ പൊ​ലി​സ് ഭ​ർ​ത്താ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം പൊ​ലി​സി​നോ​ടു സ​മ്മ​തി​ച്ച​ത്. ര​ണ്ടു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹം.

Tags : Wife strangled to death Nattuvishesham District News migrant worker arrested

Recent News

Corehub Up