x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: November 24, 2026 06:07 AM IST | Updated: November 24, 2026 06:07 AM IST

എം.​എം. പ്ര​വീ​ണ്‍​കു​മാ​ർ, എ.​ബി. റി​ബി​ൻ

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ പു​ന്ന​പ്ര മ​ന്നി​ക്ക​ല്‍ വീ​ട്ടി​ല്‍ എം.​എം. പ്ര​വീ​ണ്‍​കു​മാ​ര്‍ (27), ത​മി​ഴ്‌​നാ​ട് നീ​ല​ഗി​രി കോ​ത്ത​ഗി​രി പൊ​ത്തു​ക്കൊ​ള​ളി എ.​ബി. റി​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് മെ​ട്രോ പി​ല്ല​ര്‍ ന​മ്പ​ര്‍ 456നും 457​നും ഇ​ട​യി​ലു​ള്ള വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം.

പൊ​റ്റ​ക്കു​ഴി​യി​ല്‍ ഒ​രു വി​വാ​ഹ വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും‍. ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍​വെ​ച്ച് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ സൈ​ന്‍ ബോ​ര്‍​ഡി​ലും പോ​സ്റ്റി​ലും ഇ​ടി​ച്ച ശേ​ഷം ന​ട​പ്പാ​ത​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വ​രു​ടെ​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​താ​ണ് മ​ര​ണ കാ​ര​ണം.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഇ​രു​വ​രെ​യും തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. അ​പ​ക​ട സ്ഥ​ല​ത്തു​നി​ന്ന് ത​ക​ര്‍​ന്ന ഹെ​ല്‍​മെ​റ്റും ഇ​രു​വ​രു​ടെ​യും ചെ​രു​പ്പു​ക​ളും ക​ണ്ടെ​ത്തി. എ​ള​മ​ക്ക​ര പൊ​ലി​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Tags : End for Young Men Nattuvishesham DistrictNews

Recent News

Corehub Up