x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ വി​ല​യി​ടി​ക്കാ​ൻ കു​ത്ത​ക​ക​ളുടെ സ​മ്മ​ർ​ദം

വെബ് ഡെസ്ക്
Published: November 20, 2026 10:33 PM IST | Updated: November 20, 2026 10:33 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: മി​ക​ച്ച വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ടാ​പ്പിം​ഗ് സ​ജീ​വ​മാ​ക്കി​യ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി വി​പ​ണി​യി​ലെ വി​ല​യി​ടി​വ്. ക​ഴി​ഞ്ഞ മാ​സം കി​ലോ​യ്ക്ക് 300 രൂ​പ​യോ​ളം എ​ത്തി​യ ആ​ർ​എ​സ്എ​സ്-4 റ​ബ​റി​ന്‍റെ വി​ല നി​ല​വി​ൽ 260 - 265 രൂ​പ നി​ര​ക്കി​ലേ​ക്ക് കൂ​പ്പു​കു​ത്തി. റ​ബ​ർ ഉ​ത്പാ​ദ​ന സീ​സ​ൺ ആ​രം​ഭി​ച്ച സ​മ​യ​ത്തു​ണ്ടാ​യ ഈ ​വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ജി ഇ​ട​ക്കു​ന്നി​ൽ.

ഷീ​റ്റ് വി​ല​യ്ക്കൊ​പ്പം ലാ​റ്റ​ക്സ് വി​ല​യി​ലും ഗ​ണ്യ​മാ​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്പാ​ദ​ന​ച്ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും വ​ർ​ധി​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, വി​ല ഇ​നി​യും താ​ഴേ​ക്ക് പോ​യാ​ൽ ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​പ​ണി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടേ​ണ്ട റ​ബ​ർ ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​കാ​ത്ത​ത് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വി​പ​ണി​യി​ലെ അ​നി​ശ്ചി​ത​ത്വം മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല കൃ​ത്രി​മ​മാ​യി ഇ​ടി​ക്കാ​നു​ള്ള ട​യ​ർ ക​മ്പ​നി​ക​ളു​ടെ​യും വ​ൻ​കി​ട ലാ​റ്റ​ക്സ് ക​മ്പ​നി​ക​ളു​ടെ​യും നീ​ക്ക​ത്തെ ത​ട​യാ​ൻ റ​ബ​ർ ബോ​ർ​ഡും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും നേ​രി​ട്ട് വി​പ​ണി​യി​ൽനി​ന്ന് റ​ബ​ർ സം​ഭ​രി​ക്കാ​ൻ ത​യാ​റാ​ക​ണം. നി​ല​വി​ലെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 300 രൂ​പ​യി​ലേ​ക്കോ അ​തി​ന് മു​ക​ളി​ലേ​ക്കോ ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണ​മെ​ന്നും ജോ​ജി ഇ​ട​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : rubber prices Nattuvishesham DistrictNews corporate giants

Recent News

Corehub Up