x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറിനു മുന്നിലേക്ക് ചാടിയ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ചു


Published: November 21, 2026 12:51 AM IST | Updated: November 21, 2026 12:51 AM IST

കാ​റി​നു മു​ന്നി​ൽ ചാ​ടി​യ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ർ ത​ട്ടി വീ​ഴു​ന്നു

ആ​റ്റി​ങ്ങ​ൽ: രാ​ത്രി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​ടി വാ​ഹ​നം ത​ട​യു​വാ​ൻ ശ്രമിച്ച എം​വിഡി ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ച് കാ​ർ. ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ഒന്പതിനാ​ണ് സം​ഭ​വം.
ആ​ലം​കോ​ട് ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ മാ​രു​തി സ്വി​ഫ്റ്റ് കാ​ർ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ വെ​ച്ച് ബിടിഎ​സ് റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു.

വാ​ഹ​ന​ത്തി​ലെ മോ​ഡി​ഫി​ക്കേ​ഷ​ൻ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​കു​വാ​ൻ ശ്ര​മി​ച്ചു. ഇതേത്തുടർന്ന് ഈ ​ഭാ​ഗ​ത്ത് നി​ന്ന എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം ത​ട​യു​വാ​ൻ കാ​റി​നു മു​ന്നി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചാ​ണ് കാ​ർ നി​ന്നു​ന്ന​ത്. ഇ​ദ്ദേ​ഹം കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് വീ​ണു.

മ​ണ​നാ​ക്ക് സ്വ​ദേ​ശി ആ​ഷി​ക്കാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ലെ മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി 42000 രൂ​പ​യു​ടെ പി​ഴ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ചു​മ​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും എംവിഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം രാ​ത്രി വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യു​ള്ള വാ​ഹ​നം ത​ട​യ​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യും പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്ത് വ​ന്നു.

Tags : Car hits Nattuvishesham DistrictNews MVD official

Recent News

Corehub Up