x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞം തീ​ര​ദേ​ശ സ്റ്റേ​ഷ​ന്‍റെ ബ​ർ​ത്ത് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ

വെബ് ഡെസ്ക്
Published: November 24, 2026 02:22 AM IST | Updated: November 24, 2026 02:22 AM IST

പ്രതീകാത്മക ചിത്രം


വി​ഴി​ഞ്ഞം : വി​ഴി​ഞ്ഞം തീ​ര​ദേ​ശ പൊ​ലി​സി​ന്‍റെ പ​ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ ന​ങ്കൂ​ര​മി​ടാ​ൻ ല​ക്ഷ്യം​വ​ച്ച് തു​ട​ങ്ങി​യ ബ​ർ​ത്ത് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ധി​കൃ​ത​ർ.

ല​ക്ഷ​ങ്ങ​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഒ​രു വ​ർ​ഷം മു​ൻ​പ് ബർ​ത്ത് നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ശ​ക്ത​മാ​യ തി​ര​യേറ്റത്തിൽ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ​ക്ക് സ്ഥാ​ന​മാ​റ്റം വ​ന്നു ത​ക​രു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച ക്രെ​യി​ൻ ഇ​റ​ക്കി​യ​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തോ​ടു​ചേ​ർ​ന്ന ബ​ർ​ത്തി​ന്‍റെ ഭാ​ഗ​വും ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ നി​ര​ത്തി​യു​ള്ള ബ​ർ​ത്ത് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു തു​ട​ക്ക​ത്തി​ലേ ആ​രോ​പ​ണ​മു​യ​ർ​ന്നെ​ങ്കി​ലും ആ​രും വ​ക​വ​ച്ചി​രു​ന്നി​ല്ല. ത​ക​ർ​ന്ന മു​ഴു​വ​ൻ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളും ക​ര​യി​ലേ​ക്കു തി​രി​കെ ക​യ​റ്റി​വ​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ചു​മ​ത​ല​യു​ള്ള ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നു നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള 50 ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള 10 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. 15 വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച തീ​ര​ദേ​ശ​ത്തെ ആ​ദ്യ​കാ​ല സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ വി​ഴി​ഞ്ഞ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ വെ​ളി​വാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ബ​ർ​ത്തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബോ​ട്ടു​മു​ള്ള​ത്. ഇ​തി​ന് ഒ​രു മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു ക​രു​തി നി​ർ​മാ​ണം തു​ട​ങ്ങി​യ ബ​ർ​ത്താ​ണ് ല​ക്ഷ്യം കാ​ണാ​തെ കി​ട​ക്കു​ന്ന​ത്.

Tags : Vizhinjam Coastal Station Vizhinjam NattuVishesham DistrictNews

Recent News

Corehub Up