x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​രി​ല്‍ വീ​ണ്ടും ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍​ പൊ​ട്ടി

വെബ് ഡെസ്ക്
Published: November 24, 2026 12:58 AM IST | Updated: November 24, 2026 12:58 AM IST

പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് വ​ലി​യ​വ​ള​വി​ന് സമീപം ‍ പൈ​പ്പ് പൊ​ട്ടി ഒ​ഴു​കു​ന്നു.

കൊ​ല്ലം: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍​പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത പൊ​ളി​ഞ്ഞു. വ​ര്‍​ക്ക് ഷോപ്പി​ല്‍ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് വ​ലി​യ​വ​ള​വി​നു സ​മീ​പ​മാ​ണ് രാ​ത്രി​യി​ല്‍ ജ​ല​വി​ത​ര​ണ കു​ഴ​ല്‍ പൊ​ട്ടി​യ​ത്. പു​ന​ലൂ​ര്‍ ജ​ല​വി​ത​ര​ണ​ പ​ദ്ധ​തി​യു​ടെ പു​ന​ലൂ​രി​ല്‍​നി​ന്ന് ക​ല​യ​നാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കു​ഴ​ലാ​ണ് പൊ​ട്ടി​യ​ത്.

റോ​ഡ് ഏ​താ​ണ്ട് മൂ​ന്നു​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍​പൊ​ട്ടി വെ​ള്ളം കു​തി​ച്ചൊ​ഴു​കി. റോ​ഡി​നോ​ടു തൊ​ട്ടു​ചേ​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് അം​ബാ​സ​മു​ദ്രം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ ന​ട​ത്തി​വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന വ​ര്‍​ക്ക് ഷോപ്പി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.
സ്ഥ​ല​ത്ത് റോ​ഡ് മു​ഴു​വ​ന്‍ വെ​ള്ള​ത്തി​ലാ​യി. ഇ​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. ഇ​പ്പോ​ള്‍ കു​ഴ​ല്‍ പൊ​ട്ടി​യ​തി​നു തൊ​ട്ട​ടു​ത്താ​യി ഒ​രു​മാ​സം​മു​ന്‍​പും കു​ഴ​ല്‍ പൊ​ട്ടി​യി​രു​ന്നു. ഏ​താ​നും നാ​ളു​ക​ളാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ല​യി​ട​ത്തും ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍​പൊ​ട്ടി ദേ​ശീ​യ​പാ​ത ത​ക​രു​ക​യാ​ണ്. ഒ​രു​മാ​സം​മു​ന്‍​പ് പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി. ജം​ഗ​ഷ​നി​ല്‍ ജ​ല​വി​ത​ര​ണ​ക്കു​ഴ​ല്‍​പൊ​ട്ടി നാ​ലി​ട​ത്ത് ദേ​ശീ​യ​പാ​ത ത​ക​ര്‍​ന്നി​രു​ന്നു. റൗ​ണ്ട് എ​ബൗ​ട്ടി​നു സ​മീ​പം പാ​ത​യു​ടെ മ​ധ്യ​ത്തി​ലാ​യി വ​ന്‍ ഗ​ര്‍​ത്ത​വും രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യ ക​ച്ചേ​രി റോ​ഡി​ലും കു​ഴ​ല്‍​പൊ​ട്ടി റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു.

 

Tags : Water supply pipe bursts again in Punalur Water supply NattuVishesham DistrictNews

Recent News

Corehub Up